Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ദീനിന്‍റെ പ്രബോധന ദൗത്യത്തിന് വേണ്ടിയുള്ള സമര്‍പ്പണമാകണം നമ്മുടെ പ്രവര്‍ത്തനങ്ങള്‍ : പൂക്കോയ തങ്ങള്‍
ജിദ്ദ : കലിമത്തു തൌഹീദിന്‍റെ വാഹകര്‍ തമ്മിലുള്ള സൗഹൃദം മാത്രമാണ് ഭൗതിക താല്‍പര്യങ്ങളില്‍ നിന്നും മുക്തമായ യഥാര്‍ത്ഥ സ്നേഹമെന്നും, നൈമിഷികമായ ഐഹിക ജീവിതത്തില്‍ വിശുദ്ധ ദീനിന്‍റെ പ്രബോധന ദൗത്യത്തിന് വേണ്ടിയുള്ള സമര്‍പ്പണമാകണം ഓരോ പ്രവര്‍ത്തനങ്ങളുമെന്നും കേരള ഇസ്ലാമിക് ക്ലാസ് റൂം ചെയര്‍മാന്‍ സയ്യിദ് പൂക്കോയ തങ്ങള്‍ ആഹ്വാനം ചെയ്തു. ഖാഫില ജിദ്ദ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു തങ്ങള്‍. സുന്നത്ത് ജമാഅത്തിന്‍റെ സംഘ ശക്തിയായ സമസ്തക്ക്‌ മഹാന്മാരായ ആരിഫീങ്ങള്‍ അടിത്തറയിട്ടത്‌ പോലെ തന്നെ, ഇസ്ലാമിക ദഅവത്തിന്‍റെ സന്ദേശം ആധുനിക മാധ്യമങ്ങള്‍ വഴി നിര്‍വഹിക്കുന്ന കേരള ഇസ്ലാമിക് ക്ലാസ് റൂമിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് അസ്ഥിവാരമിട്ടതും ശൈഖുനാ അത്തിപ്പറ്റ ഉസ്താദിനെ പോലെയുള്ള മഹാന്മാരുടെ നിര്‍ദേശത്തിലാണെന്നും അദ്ദേഹം സൂചിപ്പിച്ചു. അതിരുകളില്ലാത്ത ഈ ധന്യ സൗഹൃദം അഹ് ലു സ്സുന്നത്തി വല്‍ ജമാഅത്തിന്‍റെ ആദര്‍ശ ബോധനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഉത്തമ സമൂഹത്തിന്‍റെ വക്താക്കളാണ്. വ്യത്യസ്ഥ ലക്ഷ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അനേകം കൂട്ടായ്മകള്‍ പ്രവര്‍ത്തിക്കുന്ന പ്രവാസ ലോകത്ത് വേറിട്ട അനുഭവം തീര്‍ത്ത ഖാഫില ജിദ്ദയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.കൂടുതല്‍ വായിക്കാന്‍