Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
അനാഥക്കുട്ടികളുടെ ഗ്രാന്റ്കുടിശ്ശിക ഉടന്‍ നല്‍കും -മന്ത്രി മുനീര്‍
കാഞ്ഞങ്ങാട്: അനാഥക്കുട്ടികളുടെ ഗ്രാന്റ്കുടിശ്ശിക ഉടന്‍ വിതരണം ചെയ്യുമെന്ന് സാമൂഹ്യക്ഷേമമന്ത്രി ഡോ. എം.കെ.മുനീര്‍ അറിയിച്ചു. 250 രൂപയുണ്ടായിരുന്ന അവരുടെ ഗ്രാന്റ് 550 ആയി വര്‍ധിപ്പിച്ചിട്ടുണ്ട്. അധികമായി വര്‍ധിപ്പിച്ച തുകയാണ് കുടിശ്ശികയായി കിടക്കുന്നത് -അദ്ദേഹം പറഞ്ഞു. കാഞ്ഞങ്ങാട് യത്തീംഖാന കെട്ടിടോദ്ഘാടനത്തിന്റെ ഭാഗമായി നടന്ന പ്രവാസിസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. മുനീര്‍. പി.എം.കുഞ്ഞബ്ദുല്ലഹാജി അധ്യക്ഷനായി. പി.എ.ഇബ്രാഹിം ഹാജി, പി.അബ്ദുള്‍ ഖാദര്‍ മൗലവി, പി.എം.ഹസൈനാര്‍, ഇ.കെ.മൊയ്തീന്‍ കുഞ്ഞി, കെ.എച്ച്.ശംഷുദ്ദീന്‍, പി.എം.മുഹമ്മദ്ഹാജി, എം.ഷരീഫ്, പി.എച്ച്.മുഹമ്മദ് ഷരീഫ് എന്നിവര്‍ സംസാരിച്ചു. പി.കെ.അഹമ്മദ് സ്വാഗതവും പി.പി.കുഞ്ഞബ്ദുള്ള നന്ദിയും പറഞ്ഞു.