ആത്മീയതയെ ചൂഷണംചെയ്യുന്നത് ദുഃഖകരം-സ്വാദിഖലി ശിഹാബ് തങ്ങള്‍
ചട്ടഞ്ചാല്‍: ലോകം ആഗ്രഹിക്കുന്നത് ആത്മീയതയെയാണെന്നും അത് ചൂഷണംചെയ്യുന്നത് ദുഃഖകരമാണെന്നും സ്വാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് 19 ാം വാര്‍ഷിക സനദ്ദാന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉത്തമ സമൂഹങ്ങളാണ് മുന്‍കാലങ്ങളില്‍ കഴിഞ്ഞുപോയതെങ്കിലും അതിനെ സൂക്ഷിക്കുന്നതില്‍ നാം പരാജയപ്പെട്ടിരിക്കുകയാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ത്വാഖാ അഹ്മദ് മൗലവി അധ്യക്ഷത വഹിച്ചു. ഖാസി സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ സനദ്ദാനവും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ സനദ്ദാന പ്രഭാഷണവും നടത്തി. ടി.കെ.എം. ബാവ മുസ്‌ലിയാര്‍, കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍, ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, പി. കരുണാകരന്‍ എം.പി, മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ല, പി.ബി.അബ്ദുര്‍ റസാഖ് എം.എല്‍.എ., കെ. മൊയ്തീന്‍ കുട്ടി ഹാജി, കെ.കെ അബ്ദുല്ല ഹാജി ഖത്തര്‍, ഡോ. എന്‍.എ.മുഹമ്മദ്, പാദൂര്‍ കുഞ്ഞാമു ഹാജി, യേനപ്പോയ അബ്ദുല്ല കുഞ്ഞി ഹാജി, എം.എ. ഖാസിം മുസ്‌ലിയാര്‍, മുഹമ്മദ് ഫൈസി കൊടുവള്ളി, കെ.സി. മുഹമ്മദ് ബാഖവി, എം.എസ്. തങ്ങള്‍ മദനി, കെ.പി അബ്ദുല്ല മൗലവി, സയ്യിദ് ഹാദീ തങ്ങള്‍ മൊഗ്രാല്‍, ചെര്‍ക്കളം അഹ്മദ് മുസ്‌ലിയാര്‍, ടി.ഡി അബ്ദുര്‍റഹ്മാന്‍ ഹാജി, ജലീല്‍ കടവത്ത്, ടി.ഡി അഹ്മദ് ഹാജി, അബ്ബാസ് ഫൈസി പുത്തിഗെ, ഹനീഫ് ഹുദവി ദേലമ്പാടി, ചേരൂര്‍ ഖാലിദ് ഫൈസി, കല്ലട്ര മാഹിന്‍ ഹാജി, അന്‍വര്‍ ഹുദവി മാവൂര്‍, ഇബ്രാഹിം ദാരിമി കൊടുവള്ളി എന്നിവര്‍ പ്രസംഗിച്ചു. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തി. യു.എം.അബ്ദുര്‍റഹ്മാന്‍ മൗലവി സ്വാഗതവും കണ്ണൂര്‍ അബ്ദുല്ല നന്ദിയും പറഞ്ഞു.





