Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
വാഫി കമ്മ്യൂണിറ്റി ലിവിങ് ക്യാമ്പ് സമാപിച്ചു 
കോട്ടയ്ക്കല്‍: 'വാഫി' കോളേജുകളിലെ പി.ജി. വിദ്യാര്‍ഥികളുടെ മൂന്നുദിവസത്തെ കമ്മ്യൂണിറ്റി ലിവിങ് ക്യാമ്പ് വളാഞ്ചേരി മര്‍ക്കസില്‍ സമാപിച്ചു. മതഭൗതിക സമന്വയ വിദ്യാഭ്യാസ സംരംഭമാണ് 'വാഫി'. നൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍, അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി, അബ്ദുല്‍ ഗഫൂര്‍ ഖാസിമി കുണ്ടൂര്‍, ഡോ. എന്‍.പി. ഹാഫിസ് മുഹമ്മദ്, ഡോ. അബ്ദുല്‍ ജബ്ബാര്‍, അബ്ദുറഹിമാന്‍, സിജി ട്രെയ്‌നര്‍ കെ.എച്ച്.ജെറീഷ്, ജവാന്‍ ഷാഫി, അഹമ്മദ് വാഫി കക്കാട്, മുഹമ്മദ് ഷാഫി വാഫി തുടങ്ങിയവര്‍ സംസാരിച്ചു. ഇസ്‌ലാമും ലോകവും, വ്യക്തിത്വ ധാരണ, ഫലപ്രദമായ നേതൃത്വം, ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സലിങ്, ഗവേഷണ രീതിശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടന്നു. വാഫി വാഫിയ്യ കോളേജുകളിലേക്കുള്ള പ്രവേശനപ്പരീക്ഷ മെയ് ഒമ്പതിനും പത്തിനും നടത്തുമെന്നും കോളേജുകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.