Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
എസ്.കെ.എസ്.എസ്.എഫ്. വിമോചനയാത്രയ്ക്ക് ഉജ്ജ്വല വരവേല്‍പ്പ് 
പയ്യന്നൂര്‍: 'ആത്മീയത- ചൂഷണത്തിനെതിരെ ജിഹാദ്' എന്ന മുദ്രാവാക്യവുമായി എസ്.കെ.എസ്.എസ്.എഫ്. സംഘടിപ്പിക്കുന്ന വിമോചന യാത്രയ്ക്ക് പയ്യന്നൂരില്‍ ഉജ്ജ്വല സ്വീകരണം. ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രമായ പയ്യന്നൂരിലേക്ക് ജില്ലാ അതിര്‍ത്തിയില്‍ വെച്ച് ജാഥയെ നിരവധി വാഹനങ്ങളുടെയും പ്രവര്‍ത്തകരുടെയും അകമ്പടിയോടെ ആനയിച്ചു. തുടര്‍ന്ന് പഴയ ബസ്സ്റ്റാന്‍ഡില്‍ സ്വീകരണ സമ്മേളനം നടന്നു.
 ചടങ്ങില്‍ കെ.പി.പി.തങ്ങള്‍ അല്‍ ബുഖാരി അധ്യക്ഷനായി. എം.പി.കടുങ്ങല്ലൂര്‍, സത്താര്‍ പുല്ലൂര്‍, സ്വലാഹുദ്ദീന്‍ ഫൈസി, എ.പി.നാരായണന്‍, കെ.ടി.സഹദുള്ള, എസ്.കെ.മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. സയ്യിദ് ഹുസൈന്‍കോയ പട്ടാമ്പി, സിറാജുദ്ദീന്‍ ദാരിമി കക്കാട്, എസ്.കെ.പി.അബ്ദുള്‍ഖാദര്‍ഹാജി, ശാജിഹുസമീര്‍ അല്‍അസ്ഹരി ചേളാരി, അബ്ദുള്‍ജലീല്‍ മുട്ടം, അഷറഫ് ആലക്കാട്, സ്വാദിഖ് പയ്യന്നൂര്‍, സയ്യിദ് സ്വഫ്‌വാന്‍കോയ തങ്ങള്‍, മാണിയൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, സാജിദ് ഫൈസി പള്ളൂര്‍, കെ.സി.മൊയ്തുമൗലവി, ത്വയീബ് പെരുമ്പ, മുഹമ്മദ്കുഞ്ഞി ഞെക്ലി തുടങ്ങിയവര്‍ സംസാരിച്ചു. ജാഥാ ലീഡര്‍ ഉസ്താദ് അബ്ദുള്‍ഹമീദ് ഫൈസി അമ്പലക്കടവ് മറുപടി പ്രസംഗം നടത്തി. എം.കെ.മുഹമ്മദ്ഷഫീഖ് അസ്അദി സ്വാഗതവും എ.സി.റയീസ് തായിനേരി നന്ദിയും പറഞ്ഞു.