സാമുദായിക ധ്രുവീകരണത്തിന് ശ്രമിക്കുന്നത് അപലപനീയം
കല്പറ്റ: രാഷ്ട്രീയ വേദികളില്‍ ചര്‍ച്ച ചെയ്യേണ്ട മന്ത്രിസഭാ പുനഃസംഘടനയെ വലിച്ചിഴച്ച് സാമുദായിക ധ്രുവീകരണത്തിന് ശ്രമിക്കുന്ന തത്പര കക്ഷികളുടെ ശ്രമം അപലപനീയമാണെന്ന് എസ്.വൈ.എസ്. ജില്ലാ പ്രവര്‍ത്തക സമിതി യോഗം അഭിപ്രായപ്പെട്ടു.
ആത്മീയ ചൂഷണത്തിനെതിരെ 'ജിഹാദ്' എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് നടത്തുന്ന വിമോചനയാത്ര വിജയിപ്പിക്കാന്‍ തീരുമാനിച്ചു. പ്രസിഡന്റ് ഇബ്രാഹിം ഫൈസി പേരാല്‍ അധ്യക്ഷതവഹിച്ചു. ഹാരിസ് ബാഖവി, എടപ്പാറ കുഞ്ഞമ്മത്, മൊയ്തു മുസ്‌ല്യാര്‍, എ.കെ. സുലൈമാന്‍ മൗലവി, എ.പി. മമ്മുഹാജി, ഉസ്മാന്‍ ദാരിമി, ഹരിസ്, പി.സി. ഉമ്മര്‍, അബ്ദുറഹ്മാന്‍, ഖാദര്‍, വി. പോക്കര്‍ഹാജി, വി.സി. മൂസ, ഇസ്മായില്‍ മൗലവി, മുഹമ്മദലി ദാരിമി, സുബൈര്‍, ഇ.പി. മുഹമ്മദലി എന്നിവര്‍ സംസാരിച്ചു.




