Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ഖുര്‍ആന്‍ പഠനം ഉത്തമസമൂഹത്തെ സൃഷ്ടിക്കും -അബാസലി തങ്ങള്‍
മുക്കം: ഉത്തമസമൂഹത്തെ സൃഷ്ടിക്കാന്‍ ഖുര്‍ആന്‍ പഠനം സാധ്യമാക്കുമെന്ന് പാണക്കാട് സയ്യിദ് അബാസലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പാഴൂര്‍ ദാറുല്‍ ഖുര്‍ആന്‍ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വനിതാ സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം പി.ടി. ഷറഫുന്നീസ ഉദ്ഘാടനം ചെയ്തു. കെ.വി. റംല അധ്യക്ഷത വഹിച്ചു. റംല അമ്പലക്കടവ്, ഫസീന പുതുക്കോട് എന്നിവര്‍ ക്ലാസെടുത്തു. സൗദ തിരൂര്‍ സ്വാഗതവും നസീറ പാഴൂര്‍ നന്ദിയും പറഞ്ഞു.
സാംസ്‌കാരിക സമ്മേളനം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അബ്ദുറഹിമാന്‍ രണ്ടത്താണി എം.എല്‍.എ. അധ്യക്ഷത വഹിച്ചു. അഡ്വ. പി.ടി.എ. റഹീം എം.എല്‍.എ., എ. റഹീം എം.എല്‍.എ., അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, മലയമ്മ അബൂബക്കര്‍ ഫൈസി, വാവാട് മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു. റഹ്മത്തുള്ള ഖാസിമി മൂത്തേടം പ്രഭാഷണം നടത്തി. പി.വി. ഷാഹുല്‍ഹമീദ് സ്വാഗതവും വി. അസ്സു നന്ദിയും പറഞ്ഞു. ശനിയാഴ്ച ഉലമാ ഉമറാ സംഗമം, ഇന്റലക്ച്വല്‍സ് മീറ്റ്, രാത്രി സമാപന സമ്മേളനം എന്നിവ നടക്കും.