Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ആത്മീയ കച്ചവടം തെറ്റിദ്ധാരണകള്‍ വര്‍ധിപ്പിക്കാന്‍- ഹൈദരലി തങ്ങള്‍
വിമോചന യാത്ര ചിത്രങ്ങള്‍
തിരൂരങ്ങാടി: വിവാദ വിഷയങ്ങള്‍ ചര്‍ച്ചക്ക് വിധേയമാക്കിയവര്‍ സമുദായം സത്യബോധമുള്ളവരാണെന്ന യാഥാര്‍ഥ്യം തിരിച്ചറിയണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ്. വിമോചനയാത്രയുടെ ജില്ലയിലെ ആദ്യ പര്യടനത്തിന്റെ സമാപന സമ്മേളനം ചെമ്മാട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറിയും ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വി.സിയുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിച്ചു. കോഴിക്കോട് വലിയ ഖാസി സയ്യിദ് ജമലുല്ലൈലി തങ്ങള്‍, എം.എ. ചേളാരി, യു. ശാഫി ഹാജി ചെമ്മാട്, ഇസ്ഹാഖ് ബാഖവി, ഇസ്മയില്‍ സഖാഫി തോട്ടുമുക്കം, റഹീം ചുഴലി, പി. അബൂബക്കര്‍ ഹാജി, സി. മൊയ്തീന്‍കുട്ടി ഫൈസി, അബ്ദുസമദ് പൂക്കോട്ടൂര്‍ ഓണംപിള്ളി മുഹമ്മദ് ഫൈസി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സത്താര്‍ പന്തല്ലൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സയ്യിദ് സലീം ഐദീദ് തങ്ങള്‍, പി.എം. മൊയ്തീന്‍കുട്ടി മുസ്ല്യാര്‍, മുഹമ്മദലി ശിഹാബ് ഫൈസി കൂമണ്ണ, കെ.എം. സൈതലവി ഹാജി, എം.എ. ഖാദര്‍, കെ.പി. മുഹമ്മദ്കുട്ടി, സി. അബൂബക്കര്‍ ഹാജി, വി.പി. അഹമ്മദ്കുട്ടി ഹാജി, കെ.ടി. കുഞ്ഞാപ്പുട്ടി ഹാജി, പി.എം. റഫീഖ് അഹമ്മദ് തിരൂര്‍, എം.എന്‍. അബ്ദുല്‍ഖാദര്‍ഹാജി, ബക്കര്‍ ചെര്‍ണൂര്‍, ഡോ. എ. അബ്ദുറഹ്മാന്‍, പൂക്കാടന്‍ കുഞ്ഞിമോന്‍ ഹാജി, കെ. കുഞ്ഞതാജി, എന്‍.എം. അന്‍വര്‍ സാദത്ത്, അബ്ദുല്‍ ഹമീദ് കുന്നുമ്മല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.