Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ആത്മീയ ചൂഷണത്തിനെതിരെ സമൂഹം ഒറ്റക്കെട്ടാകണം-എസ്.കെ.എസ്.എസ്.എഫ്
തിരൂര്‍: ആത്മീയ ചൂഷണത്തിനെതിരെ സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് പാണക്കാട് റഷീദലി തങ്ങള്‍. അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ് നയിക്കുന്ന എസ്.കെ.എസ്.എസ്.എഫ് വിമോചനയാത്രയ്ക്ക് തിരൂര്‍ പാന്‍ ബസാറില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നുണപ്രചാരണത്തിലൂടെയും വഞ്ചനയിലൂടെയും ചില മതനേതൃത്വം സമൂഹത്തെ ചൂഷണംചെയ്യുകയാണ്. കച്ചവടതാത്പര്യമാണ് ഇതിനു പിന്നില്‍. ഇത്തരക്കാരെ സമൂഹത്തിനുമുന്നില്‍ തുറന്നുകാണിക്കല്‍ മതസംഘടനകളുടെ ബാധ്യതയാണ്. എ.പി. മുസ്തഫല്‍ ഫൈസി, സലാഹുദ്ദീന്‍ വെന്നിയൂര്‍, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, പി.എം. റഫീഖ്, ഇസാജിദ് മൗലവി, കെ.എസ്.കെ. തങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു.