ആത്മീയ ചൂഷണത്തിനെതിരെ ജിഹാദ്
എടപ്പാള്‍: ആത്മീയ ചൂഷണത്തിനെതിരെ ജിഹാദ് എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് നടത്തുന്ന വിമോചന യാത്രയുടെ പ്രചാരണാര്‍ഥം എടപ്പാളില്‍ നേതൃസംഗമം നടന്നു. ജില്ലാ ഓര്‍ഗനൈസിങ് സെക്രട്ടറി റഫീഖ് ഫൈസി ഉദ്ഘാടനം ചെയ്തു. വി. ജബ്ബാര്‍ അധ്യക്ഷത വഹിച്ചു. ദാവൂദ് സാമി, കെ.പി. മുത്വലിബ്, സലാം മൗലവി, മുഹമ്മദലി മൗലവി, പത്തില്‍ സിറാജ്, എം.എ.നിസാം, എം.വി. റൗഫ് എന്നിവര്‍ പ്രസംഗിച്ചു.




