Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
എസ്.കെ.എസ്.എസ്.എഫ്. വിമോചനയാത്ര
 കല്പറ്റ: 'ആത്മീയത-ചൂഷണത്തിനെതിരെ ജിഹാദ്' എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന കമ്മിറ്റി സംഘടിപ്പക്കുന്ന വിമോചനയാത്ര ഏപ്രില്‍ 21ന് ജില്ലയില്‍ പര്യടനം നടത്തും. 11 മണിക്ക് നിരവില്‍പുഴയില്‍ ജില്ലാ മേഖലാ നേതാക്കള്‍ ജാഥയെ സ്വീകരിക്കും. തുടര്‍ന്ന് 101 ബൈക്കുകളുടെ അകമ്പടിയോടെ ജാഥയെ വെള്ളമുണ്ടയിലേക്ക് ആനയിക്കും. മൂന്നു മണിക്ക് കമ്പളക്കാട്ടെത്തും. ഏഴു മണിക്ക് പടിഞ്ഞാറത്തറയില്‍ സമാപിക്കും.
വിമോചനയാത്രയുടെ ജില്ലാ പ്രഖ്യാപന സമ്മേളനം ഏപ്രില്‍ ഒമ്പതിന് മൂന്നു മണിക്ക് സമസ്ത ഓഫീസില്‍ നടക്കും. പടിഞ്ഞാറത്തറയിലെ പ്രഖ്യാപനം പന്തിപ്പൊയിലിലും വെള്ളമുണ്ടയിലെ പ്രഖ്യാപനം 11ന് എട്ടേനാലിലും കമ്പളക്കാട്ടെ പ്രഖ്യാപനം 13നും നടക്കും.
മേഖലാ കോ-ഓര്‍ഡിനേറ്റര്‍മാരായി മമ്മൂട്ടി പടിഞ്ഞാറത്തറ, ഷൗക്കത്തലി മൗലവി, അബൂബക്കര്‍ റഹ്മാനി എന്നിവരെ തിരഞ്ഞെടുത്തു. പ്രസിഡന്റ് മുഹമ്മദ്കുട്ടി ഹസനി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ്​പ്രസിഡന്റ് കെ.അലി ഉദ്ഘാടനം ചെയ്തു. ഷൗക്കത്തലി മൗലവി, ഹനീഫ ദാരിമി, ഇസ്മായില്‍ദാരിമി, അബൂബക്കര്‍ റഹ്മാനി, ഷഫീഖ് കണിയാമ്പറ്റ, പി.സി. ത്വാഹിര്‍ തുടങ്ങിയവര്‍ സംസാരിച്ചു.