ദീനീ പ്രോബോധന രംഗത്ത് യുവാക്കള്‍ മുന്നിട്ടിറങ്ങണം : ആസിഫ് ദാരിമി
എസ്.കെ.എസ്.എസ്.എഫ്. ദുബൈ സ്റ്റേറ്റ് കമ്മിറ്റി സംഘടിപ്പിച്ച "ഇബാദ് ഏകദിന പ്രവര്‍ത്തക ക്യാമ്പില്‍" കേരള സ്റ്റേറ്റ് കണ്‍ വീനര്‍ അസിഫ് ദാരിമി പ്രസംഗിക്കുന്നു
ദുബൈ :വര്‍ത്തമാന കാല ഘട്ടത്തില്‍ ഇസ്ലാമിക പ്രോബോധന പ്രവര്‍ത്തനങ്ങള്‍ വളരെ അനിവാര്യമാണെന്നും,ഇക്കാര്യത്തില്‍ യുവാക്കള്‍ മുന്നിട്ടിരങ്ങനമെന്നും എസ്.കെ.എസ്.എസ്.എസ്.എഫ് ഇബാദ് കേരള സ്റ്റേറ്റ് കണ്‍വീനര്‍ ആസിഫ് ദാരിമി പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ്. ദുബൈ സ്റ്റേറ്റ് കമ്മിറ്റി ദുബൈ സുന്നി സെന്റെറില്‍ സംഘടിപ്പിച്ച "ഇബാദ് ഏകദിന പ്രവര്‍ത്തക ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആക്ടിംഗ് പ്രസിഡന്റ് അബ്ദുള്ള രഹമാനി വയനാട് അധ്യക്ഷം വഹിച്ചു. നാസര്‍ മൌലവി,ഷൌക്കത്ത് അലി ഹുദവി,കരീം ഹുദവി,ശരഫുധീന്‍ ഹുദവി,മന്‍സൂര്‍ മൂപ്പന്‍, എം,ബി.എ. ഖാദര്‍, വാജിദ് രഹമാനി,മുസ്തഫ മൌലവി ചെരിയൂര്‍,യൌസുഫ് കാലടി,ശകീര്‍ കോളയാട്,എന്നിവര്‍ നേത്രത്വം നല്‍കി. ശരഫുധീന്‍ പൊന്നാനി സ്വാഗതവും,ശരഫുധീന്‍ പെരുമാളബാദ് നന്ദിയും പറഞ്ഞു.





