Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
അനാഥര്‍ക്ക് അപകര്‍ഷത വേണ്ട -സാദിഖലി തങ്ങള്‍ 
കാഞ്ഞങ്ങാട്: ആധുനിക ചരിത്രമെടുത്താലും പൂര്‍വചരിത്രം പരിശോധിച്ചാലും അറിയപ്പെട്ട പ്രമുഖരില്‍ പലരും അനാഥരായി പ്പോയെന്നതിനാല്‍ ആര്‍ക്കും അപകര്‍ഷതാബോധം ഉണ്ടാകേണ്ട കാര്യമില്ലെന്നും പാണക്കാട് സയിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കാഞ്ഞങ്ങാട് മുസ്‌ലിം യത്തീംഖാനയുടെ കെട്ടിടസമുച്ചയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. യത്തീംഖാന പ്രസിഡന്റ് എ.ഹമീദ് ഹാജി അധ്യക്ഷനായി. തുടര്‍ന്ന് പൊതുസമ്മേളനം കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസി സയിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. 
അനാഥ ബാല്യങ്ങളെയും അശരണരായവരെയും സംരക്ഷിക്കുന്നതില്‍പരം പുണ്യം മറ്റൊന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പി.കരുണാകരന്‍ എം.പി., എം.എല്‍.എ. മാരായ ഇ.ചന്ദ്രശേഖരന്‍, പി.ബി.അബ്ദുള്‍റസാഖ്, കെ.കുഞ്ഞിരാമന്‍, മുന്‍മന്ത്രിമാരായ ചെര്‍ക്കളം അബ്ദുള്ള, സി.ടി.അഹമ്മദലി, കാഞ്ഞങ്ങാട് നഗരസഭാ ഉപാധ്യക്ഷന്‍ പ്രഭാകരന്‍ വാഴുന്നോറടി, വഖഫ്‌ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബി.എം.ജമാല്‍, ടി.ബി.അബ്ദുള്‍ സത്താര്‍ ഹാജി, മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി.ഖമറുദ്ദീന്‍, സി.മുഹമ്മദ്കുഞ്ഞി, സി.യൂസഫ് ഹാജി എന്നിവര്‍ സംസാരിച്ചു. യത്തീംഖാന ജനറല്‍ സെക്രട്ടറി പി.കെ.അബ്ദുല്ല കുഞ്ഞി സ്വാഗതവും സി.എച്ച്.ഇബ്രാഹിം നന്ദിയും പറഞ്ഞു. ഒന്നരക്കോടിയിലധികം രൂപചെലവഴിച്ച് നിര്‍മിച്ച പുതിയ കെട്ടിടത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ്‌സ് ബ്ലോക്കും ഹോസ്റ്റലുമാണ് പ്രവര്‍ത്തിക്കുക. 250 കുട്ടികള്‍ക്ക് താമസസൗകര്യമുള്ളതാണ് പുതിയ ഹോസ്റ്റല്‍കെട്ടിടം. കെട്ടിടോദ്ഘാടനത്തോടനുബന്ധിച്ച് വനിതാസംഗമം, മതപ്രഭാഷണം, പ്രവാസി സംഗമം എന്നിവയും നടന്നു.