Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
പണ്ഡിതന്‍മാര്‍ ധര്‍മ്മം മറക്കരുത്‌ : പാണക്കാട്‌ സയ്യിദ്‌ റശീദ്‌ അലി ശിഹാബ്‌ തങ്ങള്‍ 
കാഞ്ഞങ്ങാട്‌ : പൊതുജനത്തെ ആത്മീയ തട്ടിപ്പിനിരയാക്കി കേരളയാത്ര നടത്തുന്നവര്‍ പണ്ഡിത ധര്‍മ്മം മറക്കരുതെന്ന്‌ പാണക്കാട്‌ സയ്യിദ്‌ റശീദ്‌ അലി ശിഹാബ്‌ തങ്ങള്‍ പറഞ്ഞു. കാഞ്ഞങ്ങാട്ട്‌ വിമോചന യാത്രക്ക്‌ നല്‍കിയ സ്വീകരണം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു. അദ്ദേഹം. വിമോചനയാത്ര സമാപിക്കുന്നതോടെ കേരളജനത ആത്മീയ ചൂഷണത്തില്‍ നിന്ന്‌ വമോചിതമാകുമെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
മതത്തിന്‍റെ പേരില്‍ നടക്കുന്ന സാമ്പത്തിക ചൂഷണങ്ങളില്‍ വിശ്വാസികള്‍ വഞ്ചിതരാവരുത്‌ : പാണക്കാട്‌ സയ്യിദ്‌ അബ്ബാസ്‌ അലി ശിഹാബ്‌ തങ്ങള്‍ 
കാസര്‍ഗോഡ്‌ : മതത്തിന്‍റെ പേരില്‍ നടക്കുന്ന സാമ്പത്തിക ചൂഷണങ്ങളില്‍ വിശ്വാസികള്‍ വഞ്ചിതരാവരുതെന്ന്‌ പാണക്കാട്‌ സയ്യിദ്‌ അബ്ബാസ്‌ അലി ശിഹാബ്‌ തങ്ങള്‍ പ്രസ്‌താവിച്ചു. SKSSF സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന വിമോചനയാത്ര സന്ദേശ പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം. സമാന സ്വഭാവത്തില്‍ ചൂഷണങ്ങളുമായി നടക്കുന്ന ആള്‍ദൈവങ്ങള്‍, വ്യാജ ശൈഖുമാര്‍, കപട ആത്‌മീയ കേന്ദ്രങ്ങളുടെ നടത്തിപ്പുകാര്‍ തുടങ്ങിയവയെയും സമൂഹം തിരിച്ചറിയണം. മുസ്‌ലിം സമുദായത്തെ സമൂഹമധ്യേ അപമാനിക്കും വിധം നടന്ന്‌ വരുന്ന ഇത്തരം മത വിരുദ്ധ പ്രവര്‍ത്തനങ്ങളെ ഈ വിമോചന യാത്രയിലൂടെ പിടിച്ചുകെട്ടുക തന്നെചെയ്യും. സമുദായത്തിലെ ഓരോ അംഗത്തിന്‍റെയും പിന്തുണയും ആത്മാര്‍ത്ഥ സഹകരണവും ഇക്കാര്യത്തില്‍ ഉണ്ടാവുമെന്ന്‌ ഞങ്ങള്‍ക്ക്‌ പ്രത്യാശയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.