Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ആത്മീയ ചൂഷണത്തിനെതിരെ ജിഹാദ് 
എസ്.കെ.എസ്.എസ്.എഫ്. വിമോചനയാത്രയ്ക്ക് നാളെ തുടക്കം
കോഴിക്കോട്: വ്യാജ ആത്മീയകേന്ദ്രങ്ങളും ആത്മീയ കച്ചവടവത്കരണത്തിനുമെതിരെ എസ്.കെ.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന വിമോചനയാത്ര ബുധനാഴ്ച മംഗലാപുരത്ത്‌നിന്ന് ആരംഭിക്കും. മാനവികതയുടെയും കാരുണ്യ പ്രവര്‍ത്തന സംരംഭങ്ങളുടെയും മറവില്‍ നടപ്പാക്കുന്ന അജന്‍ഡകള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ തുറന്നുകാണിക്കാനാണ് ആത്മീയ ചൂഷണത്തിനെതിരെ ജിഹാദ് എന്ന മുദ്രാവാക്യവുമായി വിമോചനയാത്ര സംഘടിപ്പിക്കുന്നതെന്ന് എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി, സംഘാടകസമിതി കണ്‍വീനര്‍ നാസര്‍ ഫൈസി കൂടത്തായി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു
പ്രവാചകന്റെ കേശമെന്ന പേരില്‍ വ്യാജകേശം കൊണ്ടുവന്ന് സാമ്പത്തിക ലാഭം നേടാന്‍ നടത്തിയ ശ്രമങ്ങള്‍ പൊതുസമൂഹത്തിന് മുമ്പില്‍ പരിഹാസ്യമാക്കിയിട്ടുണ്ട്. അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവിന്റെ നേതൃത്വത്തില്‍ നടക്കുന്ന വിമോചന യാത്ര വൈകിട്ട് മൂന്നുമണിക്ക് മംഗലാപുരത്ത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി കോട്ടുമല ടി.എം. ബാപ്പു മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്യും. മംഗലാപുരം ഖാസി ത്വാഖ അഹമദ് മൗലവി അധ്യക്ഷത വഹിക്കും. എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബാസലി ശിഹാബ്തങ്ങള്‍ വിമോചനയാത്രാ സന്ദേശം നല്‍കും. ഏപ്രില്‍ 30ന് തിരുവനന്തപുരം ഗാന്ധിപാര്‍ക്കിലാണ് സമാപനസമ്മേളനം നടക്കുക.