Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ഇന്ന് (17) അല്‍ഹസയില്‍ പ്രസംഗിക്കും 
അല്‍ഹസ : ഉത്തമ പ്രവാചകന്‍ ഉദാത്ത മാതൃക എന്ന ഇസ്ലാമിക് സെന്‍റര്‍ സൗദി നാഷണല്‍ കമ്മിറ്റിയുടെ ത്രൈമാസ കാമ്പയിന്‍റെ ഭാഗമായി അല്‍ഹസ ഇസ്ലാമിക് സെന്‍റര്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രചാരണ സംഗമം ഇന്ന് (17) രാത്രി 10 മണിക്ക് അല്‍ഹസ കോട്ട മദ്രസയില്‍ നടക്കും. പരിപാടിയില്‍ SYS സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തും. ഇസ്ലാമിക് സെന്‍റര്‍ സൗദി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അസ്‌ലം അടക്കാത്തോട് കാമ്പയിന്‍ കാര്യങ്ങള്‍ വിശദീകരിക്കും. അബ്ദുള്ള മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിക്കും. അബ്ദുല്‍ റഹ്മാന്‍ ദാരിമി, അബ്ദുല്‍ സമദ് ഫൈസി തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0567576411 എന്ന നമ്പറില്‍ ബന്ധപ്പെടുക.