ജില്ലാ മദ്‌റസാ ഫെസ്റ്റ് കൊല്ലൂര്‍വിള മേഖല ഒന്നാമത്
കൊല്ലം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ മദ്‌റസാ ഫെസ്റ്റ് 2012 ആയൂര്‍ പെരിങ്ങള്ളൂര്‍ ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസാ ഓഡിറ്റോറിയത്തില്‍ നടന്നു. കൊല്ലൂര്‍വിള മേഖല ഒന്നാംസ്ഥാനവും കരുനാഗപ്പള്ളി രണ്ടാംസ്ഥാനവും നേടി. അഞ്ചല്‍ മേഖലയ്ക്കാണ് മൂന്നാംസ്ഥാനം. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹ്‌സിന്‍ കോയാ തങ്ങളുടെ അധ്യക്ഷതയില്‍ സമസ്തകേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ ജനറല്‍ സെക്രട്ടറി കുളപ്പാടം ഇ.ഷിഹാബുദിന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്കുള്ള സമ്മാനദാനം സമസ്തകേരള മുസ്‌ലിം എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി എസ്.അഹമ്മദ് ഉഖൈല്‍ നിര്‍വഹിച്ചു. തടിക്കാട് ശരീഫ് ഫസിലുദ്ദീന്‍ ദാരിമി പ്രാര്‍ത്ഥന നടത്തി. അബ്ദുല്‍ സമദ് യൂനുസ് മുസ്‌ലിയാര്‍, മുഹമ്മദ് ഇസ്മയില്‍, എം.ഷാജഹാന്‍ മുസ്‌ലിയാര്‍ എന്നിവര്‍ പ്രസംഗിച്ചു.




