ശൈഖുനാ അത്തിപ്പറ്റ ഉസ്താദ് വെള്ളിയാഴ്ച അബുദാബിയില്‍
അബുദാബി : വെള്ളിയാഴ്ചകളില്‍ സുബിഹ് നിസ്കാര ശേഷം അബുദാബി പാസ്പോര്‍ട്ട് റോഡിലെ അബ്ദുല്‍ ഖാലിഖ് മസ്ജിദില്‍ (ത്വാഹ മെഡിക്കല്‍ സെന്‍ററിനു പിറകുവശം) നടന്നുവരുന്ന സ്വലാത്ത് മജ്‍ലിസിന് ഈ വെള്ളിയാഴ്ച (25 -മെയ്) പ്രമുഖ സൂഫീവര്യന്‍ ശൈഖുനാ അത്തിപ്പറ്റ മുഹ്‍യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ നേത്രത്വം നല്‍കും. അബുദാബിയിലെ പ്രധാനപ്പെട്ട ആത്മീയ മജ്‍ലിസുകളില്‍ ഒന്നായ ഈ സ്വലാത്തില്‍ എല്ലാ വെള്ളിയാഴ്ചകളിലും നൂറുകണക്കിന് പേരാണ് പങ്കെടുത്ത് ആത്മീയ ദാഹം തീര്‍ത്തു മടങ്ങുന്നത്.




