Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
സനദ്ദാനസമ്മേളനവും ഖുറാന്‍ഐ.ടി.എക്‌സ്‌പോവും നാളെമുതല്‍
കണ്ണൂര്‍: സ്വഹാ ഹിഫ്ദുല്‍ ഖുറാന്‍ കോളേജിന്റെ നേതൃത്വത്തില്‍ ഒന്നാംസനദ്ദാന മഹാസമ്മേളനവും ഖുറാന്‍ ഐ.ടി.എക്‌സ്‌പോവും മെയ് 4 മുതല്‍ 15 വരെ കമ്പില്‍ കുമ്മായക്കടവില്‍ നടക്കും. 4ന് വൈകീട്ട് 7മണിക്ക് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മെയ് 5ന് രാവിലെ പത്തുമണിക്ക് ഖുറാന്‍ ഐ.ടി.എക്‌സ്‌പോവിന്റെ ഉദ്ഘാടനം ഡി.ഐ.ജി. ശ്രീജിത്ത് നിര്‍വഹിക്കും. വൈകിട്ട് 7ന് നടക്കുന്ന ജല്‍സുതുല്‍ഹുഫ്ഫാദ് സയ്യിദ് അസ്‌ലം മശ്ഹൂര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഖുറാന്‍ പാരായണസദസ്സും ഉണ്ടാകും. മെയ് 6ന് രാവിലെ വനിതാസംഗമം നടക്കും. 
ഉച്ചയ്ക്ക് ഹാഫിളുകള്‍ക്കുള്ള സ്ഥാനവസ്ത്രവിതരണം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. വെകീട്ട് 7ന് സനദ്ദാനസമ്മേളനം നടക്കും. സയ്യിദ് റശീദ് അലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.പി.മോഹനന്‍ വിശിഷ്ടാതിഥിയാകും. റഹ്മതുല്ലാഹ് ഖാസിമി മൂത്തേടം മുഖ്യപ്രഭാഷണം നടത്തും. മെയ് 7ന് നടക്കുന്ന വിദ്യാര്‍ത്ഥി യുവജനസംഗമം സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കെ.എം.ഷാജി എം.എല്‍.എ. വിശിഷ്ടാതിഥിയാകും. മെയ് 8ന് ചൊവ്വാഴ്ച വൈകീട്ട് 7ന് ഇസ്‌ലാമിക കഥാപ്രസംഗം ഉണ്ടാകും. ബുധനാഴ്ച ജില്ലാതല ദഫ്മത്സരവും നടക്കും. മെയ് 12ന് ശനിയാഴ്ച നടക്കുന്ന സാംസ്‌കാരിക സമ്മേളനം കേന്ദ്രമന്ത്രി കെ.സി.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും.