Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
പ്രിമാരിറ്റല്‍ വര്‍ക്‌ഷോപ്പ് സംഘടിപ്പിക്കും
തിരൂരങ്ങാടി: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിക്കു കീഴിലുള്ള സെന്റര്‍ ഫോര്‍ പബ്ലിക്ക് എജുക്കേഷന്‍ ആന്‍ഡ് ട്രൈനിംങ്ങ് (സിപെറ്റ്)ന്റെ ആഭിമുഖ്യത്തില്‍ വിവാഹിതരാവാന്‍ തയ്യാറെടുക്കുന്നവരും വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കുന്നവരുമായ യുവതി-യുവാക്കള്‍ക്കായി പ്രിമാരിറ്റല്‍ വര്‍ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു.
ദാമ്പത്യ ജീവിതത്തിലെ മതകീയ കാഴ്ചപ്പാടുകള്‍, പങ്കാളികള്‍ക്കിടയിലും കുടുംബാംഗങ്ങള്‍ക്കിടയിലുമുള്ള പെരുമാറ്റം, ദാമ്പത്യത്തിലെ പ്രശ്‌നങ്ങളും പരിഹാരവും, കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത, തുടങ്ങി ഒട്ടനവധി വിഷയങ്ങളില്‍ പ്രമുഖര്‍ ക്ലാസെടുക്കും. ദാറുല്‍ ഹുദാ ചെമ്മാട് കാമ്പസില്‍ വെച്ച് നടത്തപ്പെടുന്ന ഈ ക്യാമ്പില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വെവ്വേറെ സൗകര്യമുണ്ടായിരിക്കും. തിയ്യതിക്കും വിശദ വിവരങ്ങള്‍ക്കും 9846786445 എന്ന നമ്പറില്‍ ബന്ധപ്പെടുക.