Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf


ബറകത്ത് : അതാണു പ്രധാനം
വിഭിന്നമായ ഭൗതിക സാഹചര്യങ്ങളിലാണ് അല്ലാഹു മനുഷ്യകുലത്തെ സംവിധാനിച്ചിരിക്കുന്നത്. ജീവിതത്തിന് സുഖവും , സന്തോഷവും പകരുന്ന സംവിധാനങ്ങള്‍ അല്ലാഹുവിന്റെ മാത്രം യുക്തിയിലധിഷ്ഠിതമായ ഒരു മാനദണ്ഢമനുസരിച്ചാണ് അല്ലാഹു മനുഷ്യര്‍ക്കിടയില്‍ വീതിച്ചു നല്‍കിയിരിക്കുന്നത്. സാമ്പത്തികമായ മുന്നാക്കവും, പിന്നാക്കവും ഒരിക്കലും വിജയപരാജയങ്ങളുടെയോ, സന്തോഷ സന്താപങ്ങളുടെയോ അടിത്തറയായിക്കൊള്ളണമെന്നില്ല. എന്നാല്‍ ലഭ്യമായ സാഹചര്യങ്ങളോടു പൊരുത്തപ്പെടാനും, അതില്‍ സംത്യപ്തിയോടെ ജീവിതം മുന്നോട്ടു നീക്കുവാനുമുള്ള മാനസികാവസ്ഥ കൈവരിക്കാനാവുകയെന്നതാണ് ഏറ്റവും പരമപ്രധാനമായിട്ടുള്ളത്. ഈയൊരവസ്ഥ കൈവരിക്കാനുള്ള തേട്ടമാണ് വിശ്വാസിയുടെ ജീവിത്തിലുടനീളമുണ്ടായിരിക്കേണ്ടടതെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. more..