Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ഉമറലി ശിഹാബ് തങ്ങള്‍ അനുസ്മരണം നടത്തി 
വെങ്ങപ്പള്ളി: ശംസുല്‍ ഉലമ അക്കാദമിയില്‍ ഉമറലി ശിഹാബ് തങ്ങള്‍ അനുസ്മരണവും ദുആ സംഗമവും സമസ്ത ട്രഷറര്‍ പാറന്നൂര്‍ പി.പി.ഇബ്രാഹിം മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം ഫൈസി പേരാല്‍ അനുസ്മരണപ്രഭാഷണം നടത്തി. കെ.ടി.ഹംസമുസ്‌ല്യാര്‍ അധ്യക്ഷതവഹിച്ചു. എം.എം.ഇമ്പിച്ചിക്കോയ മുസ്‌ല്യാര്‍, മൂസബാഖവി, ബീരാന്‍ ബാഖവി, ജാഫര്‍ ഹൈതമി, നാസര്‍ മൗലവി, ഷംസുദീന്‍ റഹ്മാനി, മുഹമ്മദ്കുട്ടി ഹസനി, പി.സി.ഇബ്രാഹിംഹാജി, പനന്തറ മുഹമ്മദ്, ഹാമിദ് റഹ്മാനി എന്നിവര്‍ സംസാരിച്ചു. ഹാരിസ് ബാഖവി സ്വാഗതവും എ.കെ.സുലൈമാന്‍ നന്ദിയും പറഞ്ഞു.