മതങ്ങള്‍ പഠിപ്പിക്കുന്നത് സമാധാനത്തിന്റെ പാഠം -ജമലുല്ലൈലി തങ്ങള്‍
താമരശ്ശേരി: എല്ലാ മതങ്ങളും പഠിപ്പിക്കുന്നത് ശാന്തിയുടെയും സമാധാനത്തിന്റെയും പാഠങ്ങളാണെന്ന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് ജമലുല്ലൈലി തങ്ങള്‍ പറഞ്ഞു.
ചുരത്തില്‍ പള്ളി ഉറൂസ് മുബാറക്കിന്റെ സമാപന ദുആയ്ക്ക് നേതൃത്വം നല്‍കി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ദൈവത്തെ ആരാധിക്കുമ്പോള്‍ മനുഷ്യര്‍ക്ക് ഔന്നത്യമുണ്ടാവുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്‍.സി. മോയിന്‍കുട്ടി എം.എല്‍.എ. മുഖ്യാതിഥിയായിരുന്നു. കെ.കെ. ലത്തീഫ് ഫൈസി മുഖ്യ പ്രഭാഷണം നടത്തി. വി.കെ. ഹുസൈന്‍കുട്ടി, എം.കെ. സലാം ദാരിമി, അബ്ദുല്‍ റസാഖ് സൈനി, മുഹമ്മദലി മുസ്‌ല്യാര്‍ എന്നിവര്‍ പ്രസംഗിച്ചു. ടി.എം. ഗഫൂര്‍ സ്വാഗതവും ചാമുണ്ടി സുലൈമാന്‍ നന്ദിയും പറഞ്ഞു.




