മഹല്ല് കമ്മിറ്റികള്‍ ബാധ്യത നിറവേറ്റണം
കമ്പളക്കാട്:പ്രവാചകന്‍ നടപ്പാക്കിയ ഇസ്ലാമിക ഭരണകൂടത്തിന്റെ തുടര്‍ച്ചയാണ് മഹല്ല് കമ്മിറ്റികളെന്നും അതുകൊണ്ടുതന്നെ സമൂഹം അവയിലര്‍പ്പിച്ച ബാധ്യത നിറവേറ്റണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ പറഞ്ഞു. സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ പ്രതിനിധി സമ്മേളനം അന്‍സാരിയ്യ കോംപ്ലക്‌സില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത, ഭൗതിക വിദ്യാഭ്യാസം, ആതുരസേവനം, അശരണര്‍ക്ക് സഹായമെത്തിക്കല്‍ തുടങ്ങിയവയും മദ്യപാനം, ലഹരി ഉപയോഗം, വിവാഹ ധൂര്‍ത്ത് എന്നിവയ്‌ക്കെതിരെയുള്ള അണിനിരക്കലും മഹല്ല് കമ്മിറ്റികളും ഇമാമുകളും നിര്‍വഹിക്കേണ്ട ബാധ്യതയാണ് -അദ്ദേഹം അഭിപ്രായപ്പെട്ടു.
സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി. ഹംസ മുസ്ല്യാര്‍ അധ്യക്ഷത വഹിച്ചു. ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് വി. മൂസക്കോയ മുസ്ല്യാര്‍ പതാക ഉയര്‍ത്തി. പിണങ്ങോട് അബൂബക്കര്‍, പി.വി. സെയ്തുമുഹമ്മദ് നിസാമി എന്നിവര്‍ ക്ലാസ്സെടുത്തു.





