ഹജ്ജ്: റിസര്‍വ് പട്ടിക
മലപ്പുറം: ഈ വര്‍ഷം ഹജ്ജിന് അപേക്ഷിച്ച് റിസര്‍വ് വിഭാഗത്തില്‍ ഉള്‍പ്പെടാന്‍ അര്‍ഹരായവര്‍ തങ്ങളുടെ കവര്‍ നമ്പര്‍ പട്ടികയില്‍ വന്നിട്ടില്ലെങ്കില്‍ മെയ് ഏഴിന് വൈകീട്ട് അഞ്ചിനകം സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0483-2710717, ഫാക്‌സ്: 0483-2717572.
പട്ടിക ചുവടെ: 2009, 2010, 2011 വര്‍ഷങ്ങളില്‍ ഹജ്ജിന് അപേക്ഷിച്ച് നിരസിക്കപ്പെട്ട ശേഷം ഈ വര്‍ഷം വീണ്ടും അപേക്ഷിച്ചവരുടെയും ഫിബ്രവരി 29ന് 70 വയസ്സ് കഴിഞ്ഞവര്‍ ഹജ്ജ് കമ്മിറ്റി അനുവദിച്ച സഹായിയെ മാത്രം ഉള്‍പ്പെടുത്തി അപേക്ഷിച്ചവരുടെയും പട്ടികയാണിത് (ഓരോ നമ്പറിന്റെയും മുന്‍പില്‍ കെ.എല്‍.ആര്‍. ചേര്‍ത്ത് വായിക്കണം)




