കാരത്തൂര്‍ അജ്മീര്‍ ഉറൂസിനും മര്‍ക്കസ് വാര്‍ഷികത്തിനും നാളെ തുടക്കം
തിരൂര്‍: കാരത്തൂര്‍ അജ്മീര്‍ ഉറൂസും മര്‍ക്കസ് വാര്‍ഷികവും ചൊവ്വാഴ്ച തുടങ്ങും. തര്‍ബിയത്തുല്‍ ഇസ്‌ലാം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആറു ദിവസങ്ങളിലായി ശൈഖ്ഫരീദ് ഔലിയ നഗറിലാണ് പരിപാടി. ചൊവ്വാഴ്ച 10ന് കോഴിക്കോട് വലിയ ഖാസി ജമലുല്ലൈലി മുഹമ്മദ്‌കോയ തങ്ങള്‍ പതാക ഉയര്‍ത്തും. ബുധനാഴ്ച തസ്‌കിയത്ത് ക്യാമ്പ്, സ്വലാത്ത്, ഖുര്‍ആന്‍ ക്ലാസ്, മതപ്രഭാഷണം, ഖുര്‍ആന്‍ പാരായണം എന്നിവ നടക്കും. 25ന് വൈകീട്ട് ഏഴിന് പൊതുസമ്മേളനം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനംചെയ്യും. സമാപനസമ്മേളനം മന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകരായ എന്‍. മുഹമ്മദുണ്ണി ഹാജി, സി. മുഹമ്മദലി ഹാജി, എം.വി. ഹുസൈന്‍, എം. മൊയ്തുട്ടി ഹാജി, വി. മുഹമ്മദ്‌റഫീഖ്, ഇ.പി. മൊയ്തീന്‍കുട്ടി എന്നിവര്‍ അറിയിച്ചു.




