Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
കെ.ഐ.സി.ആര്‍ - യു.എ.ഇ പ്രവര്‍ത്തക സംഗമം നടത്തി 
ദുബൈ : എസ്.കെ.എസ്.എസ്.എഫ് ഐടി വിംഗിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇസ്ലാമിക് ക്ലാസ് റൂമിന്റെ യു.എ.ഇ പ്രവര്‍ത്തകരുടെ സംഗമം ദുബൈ ഹമരിയ മദ്രസ്സയില്‍ നടന്നു. ദുബൈ സുന്നി സെന്റ്രര്‍ വൈസ് പ്രസിഡന്റ് ഉസ്താദ് അബ്ദുസ്സലാം ബാഖവി സംഗമം ഉത്ഘാടനം നിര്വഹിച്ചു. കെ.ഐ.സി ആര്‍ പ്രസിഡന്റ് പൂക്കോയ തങ്ങള്‍ അല്‍ ഐന്റെ അദ്യക്ഷതയില്‍ ഉസ്താദ് നൂര്‍ ഫൈസി റാസല്‍ ഖൈമ മുഖ്യ പ്രഭാഷണം നടത്തി. നൂറുകണക്കിന്‍ പ്രവര്‍ത്തകര്‍ സംഗമത്തില്‍ പങ്കെടുത്തു. ഉമ്മര്‍ കൊളത്തൂര്‍ സ്വാഗതവും അബുസഫ്വാന്‍ തങള്‍ നന്ദിയും പറഞ്ഞു.