Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
തീവ്രവാദത്തിനെതിരെ ഇസ്ലാമിക ശബ്ദം ക്യാമ്പ് നടത്തി 
പെരിങത്തൂര്‍: എസ്.കെ.എസ്.എസ്.എഫ് പെരിങത്തൂര്‍ ക്ലസ്റ്ററിന്റെ ആഭിമുഖ്യത്തില്‍ തീവ്രവാദത്തിനെതിരെ ഇസ്ലാമിക ശബ്ദം എന്ന പ്രമേയം ചര്‍ച്ച ക്യാമ്പ് നടത്തി. അബൂബക്കര്‍ യമാനിയുടെ അദ്യക്ഷതയില്‍ നാസര്‍ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തി. പാലത്തിയി മൊയ്തു ഹാജി, ടി.കെ ഉമ്മര്‍ മുസ്ലിയാര്‍, എം. സുലൈമന്‍ മസ്റ്റര്‍ ,അയ്യൂബ് ദാരിമി എന്നിവര്‍ പ്രസംഗിച്ചു. സഹീദ് സ്വാഗതവും, സഫീര്‍ പുലുക്കര നന്ദിയും പറഞ്ഞു.