സമസ്ത ബഹ്‌റൈന്‍ പ്രാര്‍ത്ഥന സദസ്സ്
ബഹ്‌റൈന്‍: മനുഷ്യ ജീവിടതിന്റെ സകല നന്മകളെയും കെടുത്തികളയുന്ന അതിക്രമങ്ങളും ക്രൂരവും പൈശാചികവുമായ കൊലപാതകങ്ങളും വര്‍ധിച്ചുവരുന്ന ആധുനിക സമൂഹത്തിന്റെ ധാര്‍മികമായ ഉയിര്തെഴുന്നെല്പ് അച്ചന്ജലമായ ദൈവവിശ്വസതിലൂടെ മാത്രമേ സാധ്യമാവൂ എന്നും ആത്മീയ സംസ്കരനതിലൂടെ സമൂഹത്തിനു വിജയം സമ്മാനിച്ച ദൈവ ഭക്തിയുള്ള പൂര്‍വസൂരികള്‍ ഏറ്റവും വലിയ മാത്ര്കാ പുരുഷന്മാര്‍ ആയിരുന്നു എന്നും പ്രമുഖ പണ്ഡിതനും ചെമ്മാട് ദാരുല്‍ഹുദ ഇസ്ലാമിക് യുനിവേര്സിടി വൈസ് ചന്സ്ലാരുമായ ഡോക്ടര്‍ ബഹാഉദ്ധീന്‍ കൂരിയാട് നധവി പ്രസ്താവിച്ചു.
സമസ്ത കേരള സുന്നി ജമാഅത്ത് പാകിസ്താന്‍ ക്ലബ്ബില്‍ സംഘടിപ്പിച്ച പ്രാര്‍ഥനാ സദസ്സില്‍ "ആത്മീയത നല്‍കുന്ന വിജയം" എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായ അത്തിപറ്റ മുഹയുധീന്കുട്ടി മുസ്ലിയാര്‍ പ്രാര്‍ത്ഥനയ്ക്ക് നേത്രത്വം നല്‍കി. എസ് എം അബ്ദുല്‍ വാഹിടിന്റെ അധ്യക്ഷതയില്‍ ഇസ്ലാമിക് ക്ലാസ്സ് റൂം ചെയര്‍മാന്‍ സയ്യിദ് പൂകോയ തങ്ങള്‍ അല-ഐന്‍ ഉദ്ഘാടനം ചെയ്തു. ഷഹീര്‍ കാട്ടാമ്പള്ളി സ്വാഗതവും കളത്തില്‍ മുസ്തഫ നന്ദിയും പറഞ്ഞു.





