പാന്‍മസാല നിരോധനം: സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹം -എസ്.കെ.എസ്.എസ്.എഫ്
മലപ്പുറം: ഗുഡ്ക്കയും പാന്‍മസാലയും പൂര്‍ണമായി നിരോധിച്ച സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
ജില്ലാപ്രസിഡന്റ് സയ്യദ് ഹമീദലി ശിഹാബ് തങ്ങള്‍ യോഗം ഉദ്ഘാടനംചെയ്തു. റഫീഖ് അഹമ്മദ് തിരൂര്‍ അധ്യക്ഷതവഹിച്ചു. സത്താര്‍ പന്തല്ലൂര്‍, ആശിഖ് കുഴിപ്പുറം, ശഹീര്‍ അന്‍വരി, ഫാറൂഖ് മണിമൂളി, ഹാറൂണ്‍ റഷീദ്, ശമീര്‍ ഫൈസി ഒടമല എന്നിവര്‍ പ്രസംഗിച്ചു./
കോട്ടയ്ക്കല്‍: പാന്‍മസാലകള്‍ നിരോധിച്ച നടപടിയെ ലഹരി നിര്‍മാര്‍ജന സമിതി ജില്ലാകമ്മിറ്റി അഭിനന്ദിച്ചു. നിരോധനം നടപ്പാക്കാന്‍ ശക്തമായ നടപടികളുമായി മുന്നോട്ടുപോകണമെന്ന് യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ജില്ലാപ്രസിഡന്റ് പി. ഉബൈദുല്ല എം.എല്‍.എ ഉദ്ഘാടനംചെയ്തു. വര്‍ക്കിങ് പ്രസിഡന്റ് എസ്.കെ.പി.എം തങ്ങള്‍ അധ്യക്ഷതവഹിച്ചു. സി.കെ. അഹമ്മദ്കുട്ടി, അലി കാടാമ്പുഴ, എ.കെ. ആലിപ്പറമ്പ്, എം.പി. കടുങ്ങല്ലൂര്‍, അഡ്വ. സുജാത വര്‍മ്മ, ഖദീജ നര്‍ഗീസ്, പി.പി. മുജീബ് റഹ്മാന്‍, സെക്രട്ടറി ഒ.കെ. കുഞ്ഞിക്കോമു, വര്‍ക്കിങ് സെക്രട്ടറി കെ.എച്ച്. റസാഖ് എന്നിവര്‍ പ്രസംഗിച്ചു.




