Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ഹജ്ജ് കവറുകള്‍ അയച്ചുതുടങ്ങി 
കൊണ്ടോട്ടി: ഈ വര്‍ഷത്തെ ഹജ്ജിന് സ്വീകാര്യമായ അപേക്ഷ സമര്‍പ്പിച്ച എല്ലാവര്‍ക്കും കവര്‍ നമ്പറുകള്‍ അറിയിച്ചുകഴിഞ്ഞതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിച്ചു. കവര്‍നമ്പര്‍ ലഭിക്കാത്തവരുണ്ടെങ്കില്‍ ശനിയാഴ്ചക്കകം അപേക്ഷകളുടെ ഫോട്ടോകോപ്പി, തപാല്‍ രശീതി എന്നിവയുമായി ഹജ്ജ് കമ്മിറ്റി ഓഫീസുമായി ബന്ധപ്പെടണം.
അഞ്ചിനുശേഷമുള്ള പരാതികള്‍ സ്വീകരിക്കുന്നതല്ല. 2012 ഹജ്ജിന് അപേക്ഷ സമര്‍പ്പിച്ചവരില്‍ 2009, 2010, 2011 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി അപേക്ഷിച്ച് നിരസിക്കപ്പെട്ടവര്‍ക്കും ഫിബ്രവരി 29ന് 70 വയസ്സ് കഴിഞ്ഞവര്‍ ഹജ്ജ് കമ്മിറ്റി അനുവദിച്ച സഹായിയെ മാത്രം ഉള്‍പ്പെടുത്തി അപേക്ഷിച്ചവര്‍ക്കും അനുവദിക്കുന്ന കവര്‍ നമ്പറില്‍ കെ.എല്‍.ആര്‍ എന്ന കോഡാണുള്ളത്. ഇത്തരം അപേക്ഷകരില്‍ കെ.എല്‍.എഫ്. എന്ന കോഡുള്ള കവര്‍ നമ്പര്‍ ലഭിച്ചവരും, ഇനിയും ഒരു കവര്‍ നമ്പറും ലഭിക്കാത്തവരും അഞ്ചിനകം ഹജ്ജ് കമ്മിറ്റി ഓഫീസുമായി ബന്ധപ്പെടണം.