Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
കുന്നുംകൈ അല്‍ബുഖാരിയ വാര്‍ഷികാഘോഷം
വെള്ളരിക്കുണ്ട്: കുന്നുംകൈ അല്‍ ബുഖാരിയ ചാരിറ്റബിള്‍ സംഘം വാര്‍ഷികാഘോഷം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സൈനുല്‍ ആബിദീന്‍ തങ്ങള്‍ അധ്യക്ഷനായിരുന്നു. മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുള്ളയ്ക്ക് സയ്യിദ് ഫക്രുദ്ദീന്‍ തങ്ങള്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു. അനാഥ- അഗതി വിദ്യാര്‍ഥികള്‍ക്ക് വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ.വര്‍ക്കി യൂണിഫോം നല്‍കി. ബഷീര്‍ വെള്ളിക്കോത്ത് മുഖ്യപ്രഭാഷണം നടത്തി. ഇബ്രാഹിം ബാത്വിഷ തങ്ങള്‍, പി.കെ.അബ്ദുള്‍കരീം മുസ്‌ല്യാര്‍, ഖമറുദ്ദീന്‍ തങ്ങള്‍, ഫസല്‍ അല്‍ബുഖാരി, പി.കെ.അബ്ദുള്‍കരീം ഹാജി, പി.ആര്‍.ചാക്കോ, ടി.വി.രാജീവന്‍, ജയദേവന്‍, കെ.സി.മുഹമ്മദ്കുഞ്ഞി എന്നിവര്‍ സംസാരിച്ചു. എന്‍.പി.അബ്ദുള്‍റഹ്മാന്‍ സ്വാഗതവും പി.പി.മുഹമ്മദ്കുഞ്ഞി നന്ദിയും പറഞ്ഞു.