മതബോധമുള്ള സമൂഹത്തിന് മാത്രമേ മതസൗഹാര്‍ദമുണ്ടാകൂ- മുഹമ്മദ്ഷാഫി എം.എ കായംകുളം
എരമംഗലം: മതബോധമുള്ള സമൂഹത്തിന് മാത്രമേ രാജ്യത്ത് മതസൗഹാര്‍ദം നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂവെന്ന് മുഹമ്മദ്ഷാഫി എം.എ കായംകുളം പറഞ്ഞു. ഖുര്‍ആനും സുന്നത്തുമാണ് എക്കാലത്തും സമൂഹത്തിന്റെ വഴികാട്ടിയെന്നും അദ്ദേഹം പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് പാലപ്പെട്ടി ശാഖ വിജ്ഞാനതീരം സംഘടിപ്പിച്ച മതപ്രഭാഷണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പരിപാടി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ദഅവ കണ്‍വീനര്‍ സി.കെ.എ. റസാഖ് പുതുപൊന്നാനി ഉദ്ഘാടനംചെയ്തു. കെ.എം. മുഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു. 'മുസ്‌ലിം യുവത: വഴിയും വര്‍ത്തമാനവും' എന്ന വിഷയത്തില്‍ അബൂബക്കര്‍ ഹുദവി മുണ്ടംപറമ്പ് പ്രഭാഷണം നടത്തി. കെ. മുബാറക് മൗലവി, പി. മാമുഹാജി, പി.ടി. കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍ തൊഴിയൂര്‍, ഹാഫിള് മുഹമ്മദ് സാലിഹ്, നിസാര്‍ ദാരിമി, ഷാഫി ദുബായ്പ്പടി, റാഷിദ് പി.എ, ഇസ്ഹാഖ് തങ്ങള്‍പ്പടി, എ.എം. അലിമൗലവി, ഷംസുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.




