SKSSF ബഹ്‌റൈന്‍ പര്യടനം; സമാപന സമ്മേളനം ഇന്ന് (3) ഹമദ് ടൌണില്‍
മനാമ : ആത്മീയത; ചുഷണത്തിന്നെതിരെ ജിഹാദ് എന്ന പ്രമേയത്തില്‍ SKSSF കേന്ദ്ര കമ്മറ്റി നടത്തിയ വിമോചനയാത്രയുടെ ഭാഗമായി ബഹ്‌റൈനിലെ ഏരിയാ കേന്ദ്രങ്ങളിലൂടെ ബഹ്‌റൈന്‍ SKSSF സംഘടിപ്പിച്ച ബഹ്‌റൈന്‍ പര്യടനം ഇന്ന് (3, വ്യാഴം) പൊതുസമ്മേളനത്തോടെ ഹമദ് ടൌണില്‍ സമാപിക്കും. രാത്രി 11.00 മണിക്ക് ഹമദ് ടൌണിലെ പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങള്‍ ഓഡിറ്റോരിയത്തില്‍ ആണ് സമാപന സമ്മേളനം നടക്കുക. സമസ്‌ത കേരള സുന്നീ ജമാഅത്ത് ബഹ്‌റൈന്‍ ഘടകവുമായി സഹകരിച്ച് നടക്കുന്ന പര്യടനം വിവിധ ഏരിയകളിലൂടെ സഞ്ചരിച്ചാണ് ഹമദ് ടൌണില്‍ സമാപിക്കുന്നത്. ബഹ്‌റൈന്‍ സമസ്‌തയുടെയും എസ്.കെ.എസ്.എസ്.എഫിന്‍റെയും കേന്ദ്ര ഏരിയ നേതാക്കള്‍ സംബന്ധിക്കുന്ന പൊതുസമ്മേളനനത്തില്‍ കെ.എം.എസ് മൗലവി മുഖ്യ പ്രഭാഷണം നടത്തും.
മനാമ : ആത്മീയത; ചുഷണത്തിന്നെതിരെ ജിഹാദ് എന്ന പ്രമേയത്തില്‍ SKSSF കേന്ദ്ര കമ്മറ്റി നടത്തിയ വിമോചനയാത്രയുടെ ഭാഗമായി ബഹ്‌റൈനിലെ ഏരിയാ കേന്ദ്രങ്ങളിലൂടെ ബഹ്‌റൈന്‍ SKSSF സംഘടിപ്പിച്ച പര്യടനങ്ങള്‍ക്ക് ഏരിയാ കേന്ദ്രങ്ങളില്‍ ഉജ്ജല സ്വീകരണം. ഏരിയാ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച സ്വീകരണ യോഗങ്ങളില്‍ സമസ്‌ത കേരള സുന്നി ജമാഅത്തിന്‍റെയും SKSSFന്‍റെയും ഏരിയാ നേതാക്കളും പ്രവര്‍ത്തകരും ബഹുജനങ്ങളും അത്യാവേശത്തോടെയാണ് പര്യടന സംഘത്തെ സ്വീകരിച്ചത്. ഹൂറ, ഹുദൈബിയ, സനാബീസ്, റഫ, ജിദാലി, ഹിദ്ദ്, മുഹറഖ്, ഏരിയകളിലെ പര്യടനങ്ങളാണ് കഴിഞ്ഞ ദിവസത്തോടെ പൂര്‍ത്തിയായത്. അടുത്ത വ്യാഴാഴ്‌ചയോടെ മനാമയില്‍ പര്യടനം പൂര്‍ത്തിയാക്കി പൊതുസമ്മേളനത്തോടെ ഹമദ് ടൗണില്‍ സമാപിക്കും. സ്വീകരണ കേന്ദ്രങ്ങളില്‍ കെ.എം.എസ് മൗലവി മുഖ്യ പ്രഭാഷണം നടത്തി. മുഹമ്മദലി ഫൈസി, ഉബൈദുല്ല റഹ്‌മാനി, അബ്‌ദുറസാഖ് നദ്‌വി, എസ്.എം. അബ്‌ദുല്‍ വാഹിദ്, കുഞ്ഞഹമ്മദ് ഹാജി, ശഹീര്‍ കാട്ടാമ്പള്ളി, കളത്തില്‍ മുസ്ഥഫ, ലത്വീഫ് പൂളപ്പൊയില്‍, മൗസല്‍ മൂപ്പന്‍ തിരൂര്‍, ശിഹാബ് കോട്ടക്കല്‍ തുടങ്ങിയവര്‍ പര്യടനത്തില്‍ അംഗങ്ങളായിരുന്നു.





