Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

"വിദ്യയുടെ കൈത്തിരി, വിമോചനത്തിന്റെ പുലരി "
ത്വലബ സംസ്ഥാന സമ്മേളനത്തിന് നാളെ തുടക്കമാവും (08/06/2012) 
മലപ്പുറം: വിദ്യയുടെ കൈത്തിരി, വിമോചനത്തിന്റെ പുലരി എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് ത്വലബ വിംഗ് സംസ്ഥാന പ്രതിനിധി സമ്മേളനത്തിന് നാളെ (08/06/2012 വെള്ളി) ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ തുടക്കമാവും. 
ആയിരത്തോളം ദര്‍സ്, അറബിക് കോളേജ് വിദ്യാര്‍ത്ഥി പ്രതിനിധികള്‍ പങ്കെടുക്കുന്ന പ്രതിനിധി സമ്മേളനം നാളെ വൈകീട്ട് നാല് മണിക്ക് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഡല്‍ഹി യൂനിവേഴ്‌സിറ്റി അസി പ്രൊഫസര്‍ ഡോ. നവാസ് നിസാര്‍ മുഖ്യപ്രഭാഷണം നടത്തും. നാസര്‍ ഫൈസി കൂടത്തായി, പി.പി മുഹമ്മദ് ഫൈസി, ഹാജി കെ.മമ്മദ് ഫൈസി കാളാവ് സൈതലവി മുസ്‌ലിയാര്‍, സൈതലവി ഹാജി കോട്ടക്കല്‍ സംബന്ധിക്കും. More ......