മിഅ്‌റാജ് രാവ് ഇന്ന് (ശനി)
'മിഅ്‌റാജെ മുസ്ഥഫ-1433'
സമസ്ത ഏരിയാ മിഅ്‌റാജ് പ്രഭാഷണങ്ങള്‍ വിജയിപ്പിക്കുക
:ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫ്
മനാമ: പ്രവാചകന്‍ മുഹമ്മദ് നബി(സ) യുടെ ചരിത്ര പ്രസിദ്ധമായ ഇസ്രാഅ#്, മിഅ്‌റാജ് സംഭവങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്ന ഇസ്‌റാഉം മിഅ്‌റാജും ഉള്‍കൊള്ളുന്ന മിഅ്‌റാജ് രാവ് ഇന്നും (ശനിയാഴ്ച) ഐഛിക നോമ്പെടുക്കേണ്ട മിഅ്‌റാജ് ദിനം നാളെ(ഞായറാഴ്ച)യുമാകയാല്‍ ഇന്നുരാത്രി സമസ്ത കേരള സുന്നി ജമാഅത്തിനു കീഴില്‍ നടക്കുന്ന 'മിഅ്‌റാജെ മുസ്ഥഫ 1433' ഏരിയാ തല സന്ദേശ പ്രഭാഷണ പ്രാര്‍ത്ഥനാ മജ്‌ലിസുകള്‍ വിജയിപ്പിക്കാന്‍ ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫ് പത്രകുറിപ്പിലൂടെ അഭ്യര്‍ത്ഥിച്ചു.
വിവിധ ഏരിയകളിലായി ഉമറുല്‍ ഫാറൂഖ് ഹുദവി(മനാമ & ഹമദ് ടൗണ്‍) ശൗക്കത്ത് അലി ഫൈസി വയനാട്(ഹിദ്ദ്) ഹംസ അന്‍വരി മോളൂര്‍(റഫ), ഹുസൈന്‍ മുസ്ലിയാര്‍ വെണ്ണക്കോട്(അദ്‌ലിയ), ഉസ്താദ് സൈതു മുഹമ്മദ് വഹബി(ഹൂറ & ഹുദൈബിയ), കെ.എം.എസ് മൗലവി തിരൂര്‍ (മുഹറഖ്), അസിസ് മുസ്ലിയാര്‍ കാന്തപുരം(സനാബീസ്), ഇബ്രാഹീം മുസ്ലിയാര്‍(ജിദാലി) ഉബൈദുല്ല റഹ്മാനി (സല്‍മാനിയ), കാവനൂര്‍ മുഹമ്മദ് മുസ്ലിയാര്‍(ബുദയ്യ) എന്നിവര്‍ പ്രഭാഷണത്തിനും പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്കും നേതൃത്വം നല്‍കും.




