ദാറുല്‍ ഹുദാ മിഅ്‌റാജ് ദുആ സമ്മേളനം ഇന്ന് (17)
പാണക്കാട് ഹൈദറലി ശിഹാബ് തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും
തിരൂരങ്ങാടി : മിഅ്‌റാജ് ദിനത്തോടനുബന്ധിച്ച് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ നടത്താറുള്ള ദിക്‌റ് ദുആ സമ്മേളനം ഇന്ന് (17/06/2012 ഞായര്‍) വൈകീട്ട് ഏഴിന് ഹിദായ നഗറില്‍ ചാന്‍സര്‍ പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും.
പ്രോ.ചാന്‍സലറും സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറിയുമായ ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ആധ്യക്ഷം വഹിക്കും. സി. കോയ കുട്ടി മുസ്‌ലിയാര്‍ ദിക്‌റ് ദുആ മജ്‌ലിസിന് നേതൃത്വം നല്‍കും. വൈകിട്ട് നാലിന് ഖുര്‍ആന്‍ പാരായണം, സ്വലാത്ത് ദുആ മജ്‌ലിസ് നടക്കും. വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും.
കോഴിക്കാട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ദാറുല്‍ ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, വി.പി അബ്‌ദുല്ലക്കോയ തങ്ങള്‍, പ്രൊഫ ആലിക്കുട്ടി മുസ്‌ലിയാര്‍,അത്തിപ്പറ്റ മൊയ്‌തീന്‍ കുട്ടി മുസ്‌ലിയാര്‍, പറപ്പൂര്‍ സി.എച്ച് ബാപ്പുട്ടി മുസ്‌ലിയാര്‍, എ. മരക്കാര്‍ മുസ്‌ലിയാര്‍ വാണിയന്നൂര്‍, കാളാവ് സൈദലവി മുസ്‌ലിയാര്‍, കാടേരി മുഹമ്മദ് മുസ്‌ലിയാര്‍, കെ.ടി ബശീര്‍ ബാഖവി, സൈദാലിക്കുട്ടി ഫൈസി കോറാട്, ഇ.കെ ഹസ്സന്‍കുട്ടി മുസ്‌ലിയാര്‍, സി.കെ അബ്‌ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, കെ.സി മുഹമ്മദ് ബാഖവി, സി. യൂസുഫ് ഫൈസി, പി. ഇസ്‌ഹാഖ് ബാഖവി, അലി മൗലവി ഇരിങ്ങല്ലൂര്‍, സി.കെ മൊയ്‌തീന്‍ കുട്ടി ഫൈസി, ഇബ്രാഹീം കുട്ടി ഫൈസി കരുവാരകുണ്ട് തുടങ്ങിയവര്‍ സംബന്ധിക്കും.




