Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
പ്ലസ്‌വണ്‍ ഏകജാലകം: രണ്ടാം അലോട്ട്‌മെന്റ് നാളെ (26)
മലപ്പുറം: പ്ലസ്‌വണ്‍ ക്ലാസുകള്‍ 28ന് ആരംഭിക്കാനിരിക്കെ ജില്ലയില്‍ ആദ്യ അലോട്ട്‌മെന്റിലൂടെ പ്രവേശനം നേടിയത് 28,879 പേര്‍ മാത്രം. എസ്.എസ്.എല്‍.സി പരീക്ഷയില്‍ മാത്രം ജില്ലയില്‍ നിന്ന് 68,000-ത്തിലധികം പേര്‍ ഉപരിപഠന യോഗ്യത നേടിയിട്ടുണ്ട്. അതോടൊപ്പം സി.ബി.എസ്.ഇ തുടങ്ങിയ സിലബസിലൂടെ പഠിച്ചവര്‍ വേറെയുമുണ്ട്. ഇവരുടെയെല്ലാം എണ്ണംവെച്ച് താരതമ്യം ചെയ്യുമ്പോള്‍ ജില്ലയ്ക്ക് ഏകജാലകം വഴി അനുവദിച്ചിരിക്കുന്ന സീറ്റുകളും പരിമിതമാണ്. 34,273 സീറ്റുകള്‍ മാത്രമാണ് ഏകജാലകം വഴി ജില്ലയ്ക്ക് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ 69,940 പേര്‍ ഏകജാലകം വഴി പ്രവേശനം നേടാന്‍ അപേക്ഷിച്ചിട്ടുമുണ്ട്. അപേക്ഷകരില്‍തന്നെ മൂന്നിലൊരു ഭാഗം പേര്‍ക്ക് ഏകജാലകം വഴി പ്രവേശനം കിട്ടാനും സാധ്യതയില്ല. ഇവരില്‍ ഒരുവിഭാഗത്തിന് അണ്‍എയ്ഡഡ് സ്‌കൂളുകളിലും എയ്ഡഡ് സ്‌കൂളുകളിലെ മാനേജ്‌മെന്റ് ക്വാട്ട വഴിയും പ്രവേശനം നേടേണ്ടിവരും. More..