Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ഹജ്ജ്: റിസര്‍വ് കാറ്റഗറിയിലെ 562പേര്‍ പുറത്ത് 
കൊണ്ടോട്ടി: 1031 പേര്‍ക്കുകൂടി അവസരം ലഭിച്ചതോടെ സംസ്ഥാന ഹജ്ജ്കമ്മിറ്റി മുഖേന ഹജ്ജ് തീര്‍ഥാടനം ഉറപ്പായവരുടെ എണ്ണം 518 ആയി. എങ്കിലും റിസര്‍വ് കാറ്റഗറിയില്‍പ്പെട്ട 562 പേരുടെ കാത്തിരിപ്പ് തുടരുകയാണ്.
തുടര്‍ച്ചയായി നാലുവര്‍ഷം അപേക്ഷിച്ചവരില്‍ പ്പെട്ടവരാണ് പൊതു അപേക്ഷകരോടൊപ്പം കാത്തിരിക്കുന്നത്. 70 വയസ്സിന് മുകളില്‍ ഉള്ളവരും സഹായിയും തുടര്‍ച്ചയായി നാലാംവര്‍ഷം അപേക്ഷിക്കുന്നവരുമാണ് റിസര്‍വ് കാറ്റഗറിയിലുള്ളത്. സംസ്ഥാനത്തിന് രണ്ടാംവിഹിതം അനുവദിച്ചിട്ടും റിസര്‍വ് കാറ്റഗറിക്കാര്‍ ബാക്കിയായത് പൊതുവിഭാഗക്കാരുടെ പ്രതീക്ഷയ്ക്ക് മങ്ങലേല്പിച്ചിട്ടുണ്ട്. ഈ വര്‍ഷമാകെ 49,377 അപേക്ഷകര്‍ കേരളത്തില്‍ നിന്നുണ്ട്. 
വിവിധ സംസ്ഥാനങ്ങളില്‍ ഒഴിവുവന്ന സീറ്റുകള്‍ വീതിച്ചാണ് കേരളത്തിന് കൂടുതല്‍ സീറ്റുകള്‍ നല്‍കിയത്. കേന്ദ്രസര്‍ക്കാരിന്റെ കൈവശമുള്ള സീറ്റുകളിലാണ് ഇനി സംസ്ഥാനത്തിന്റെ പ്രതീക്ഷ. 11000 സീറ്റുകള്‍ കേന്ദ്രത്തിന്റെ കൈവശമുണ്ട്.