Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
പണ്ഡിതസംഗമം നടത്തി 
കാസര്‍കോട്:ഓസ്‌ഫോജന ജില്ലാകമ്മിറ്റി(ഓള്‍ഡ് സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ഓഫ് ജാമിയ നൂറിയ അറേബ്യ)യുടെ നേതൃത്വത്തില്‍ കാസര്‍കോട് സിറ്റി ടവറില്‍ പണ്ഡിതസംഗമം നടത്തി. സമസ്ത ജില്ലാജനറല്‍സെക്രട്ടറി മൗലാന യു.എം.അബ്ദുള്‍റഹ്മാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. 
പ്രസിഡന്റ് കെ.ടി.അബ്ദുള്ള ഫൈസി അധ്യക്ഷനായി. എം.എസ്.തങ്ങള്‍ മദനി, എം.പി.മുസ്തഫ ഫൈസി, എം.എ.ഖാസിം മുസ്‌ലിയാര്‍, ഹസ്സന്‍ മുസ്‌ലിയാര്‍, എം.പി.മുഹമ്മദ് ഫൈസി, പള്ളങ്കോട് അബ്ദുള്‍ഖാദര്‍ മദനി, അബ്ദുള്‍ ഹമീദ് മദനി, ടി.വി.അഹമ്മദ് ദാരിമി, അഷ്‌റഫ് മിസ്ബാഹി, ഖാസിം ഫൈസി, അഹ്മദ് ഫൈസി, റഷീദ് ഫൈസി, ഹനീഫ് ഫൈസി എന്നിവര്‍ സംസാരിച്ചു. പി.എസ്.ഇബ്രാഹിം ഫൈസി പള്ളങ്കോട് സ്വാഗതം പറഞ്ഞു.