മദ്രസ കെട്ടിടം ഉദ്ഘാടനം ചെയ്തു
അമ്പലവയല്‍: മഹല്ല് കമ്മിറ്റി പുതുക്കിപ്പണിത സെക്കന്‍ഡറി മദ്രസ കെട്ടിടം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
മഹല്ല് പ്രസിഡന്റ് വി.പി. മൊയ്തീന്‍ഹാജി അധ്യക്ഷതവഹിച്ചു. കെ. ഉമ്മര്‍, കെ.ടി. ഹംസ മുസ്‌ല്യാര്‍, മഹല്ല് ഖാസി എം.പി. മുസ്തഫ ബാഖവി, പഞ്ചായത്ത് പ്രസിഡന്റ് എം.യു. ജോര്‍ജ്, പഞ്ചായത്തംഗം കെ. ഷമീര്‍, പി.പി. കാദര്‍ഹാജി, യു. ഹംസ, കെ. സൈനുദ്ദീന്‍, പി. കാദര്‍ഹാജി, എം. ഹസ്സന്‍, പി.എം. ബഷീര്‍, മനാഫ് മദനി, കണക്കയില്‍ മുഹമ്മദ് ഹാജി, എം. അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു.




