'മതമില്ലാത്ത ജീവന്'
ഏഴാം ക്ലാസ് സാമൂഹ്യപാഠപുസ്തകം വിതരണത്തിനെത്തിയതില്‍ ദുരൂഹത
ഏഴാം ക്ലാസ് സാമൂഹ്യപാഠപുസ്തകം വിതരണത്തിനെത്തിയതില്‍ ദുരൂഹത
ഷൊറണൂര് : ഷൊറണൂര് ഉപജില്ലയിലെ ചില സ്കൂളുകളില്‍ വിതരണംചെയ്ത 'മതമില്ലാത്ത ജീവന്' എന്ന അധ്യായമുള്പ്പെട്ട ഏഴാം ക്ലാസിലെ സാമൂഹ്യപാഠപുസ്തകങ്ങള് അധികൃതര് തിരികെ വാങ്ങി. ഉപജില്ലയിലെ ഒരു ഹൈസ്കൂളിലടക്കം ഒമ്പത് സ്കൂളിലായി നൂറുകണക്കിന് പുസ്തകം വിതരണം ചെയ്തിരുന്നതായി എ.ഇ.ഒ. പി.എന്. സുരേഷ്കുമാര് പറഞ്ഞു. ഇവയെല്ലാം സ്കൂളധികൃതര് തിരിച്ചുനല്കിക്കഴിഞ്ഞു. ഇക്കഴിഞ്ഞ മാര്ച്ചില്ത്തന്നെ ഈ പുസ്തകങ്ങള് വിതരണത്തിനെത്തിച്ചിരുന്നു.
2008ല് സമസ്തയും മറ്റു മുസ്ലിം സംഘടനകളും ശക്ത്മായി പ്രധിഷേധിച്ചതിന്നാല്‍ ഏഴാംക്ലാസ് സാമൂഹ്യപാഠ പുസ്തകത്തില്നിന്ന് പിന്വലിച്ച അധ്യായമാണ് 'മതമില്ലാത്ത ജീവന്'. അന്ന് പിന്വലിച്ച പുസ്തകങ്ങള് നാലുവര്ഷത്തിനുശേഷം ഷൊറണൂര് ഉപജില്ലയില് വിതരണത്തിനെത്തിയതില് ദുരൂഹതയുണ്ടെന്ന് അധ്യാപകരും പറയുന്നു.




