Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
സമസ്തയുടെ പ്രവര്‍ത്തനം ലോകത്തിന് മാതൃക:കുമ്പോല്‍ തങ്ങള്‍ 
കാസര്‍കോട്: മതരംഗത്ത് സമസ്തയുടെ പ്രവര്‍ത്തനം ലോകത്തിന് തന്നെ മാതൃകയാകും വിധം അത്ഭുതകരമാണെന്ന് കുമ്പോല്‍ സയ്യദ് കെ.എസ്.അലി തങ്ങള്‍ പ്രസ്താപ്പിച്ചു.ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പതിനായിരത്തിലധികം മദ്രസകളും അറബികോളേജുകളും യതീംഖാനകളും നിയന്ത്രിക്കുന്ന സമസ്ത വിവിധ ഭാഷകളില്‍ ഇസ്ലാമിക പ്രഭോധനവും സംവാദവും നടത്താന്‍ കഴിവുള്ള ഒരു പ്രതിഭ വിഭാഗത്തെ പുറത്തിറക്കുന്ന അറബിക്ക് യൂണിവേഴ്‌സിറ്റിവരെ സ്ഥാപിച്ച് നടത്തുന്ന പ്രവര്‍ത്തനം അസൂയാവഹമാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.എസ്.കെ.എസ്.എസ്.എഫ്. കാസര്‍കോട് ജില്ല കമ്മിറ്റിക്ക് കീഴിലുള്ള ത്വലബ വിംഗ് കാസര്‍കോട് ജില്ലാ ഘടകത്തിന്റെ ത്വലബ ജില്ലാ പ്രതിനിധി സമ്മേളനം കാസര്‍കോട് പുതിയ ബസ്റ്റാന്റിന് സമീപത്തുള്ള സിറ്റി ടവറില്‍ വെച്ച് നടന്ന ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലയിലെ ദര്‍സ്-അറബിക്കോളേജില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അഞ്ച് വീതം പ്രതിനിധികള്‍ പരിപാടിയില്‍ സംബന്ധിച്ചു. എസ്.കെ.എസ്.എസ്.എഫ്. ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷതവഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം കര്‍മ്മ പദ്ദതി അവതരിപ്പിച്ചു. കെ.ടി.അബ്ദുല്ല ഫൈസി പടന്ന, അബ്ദുല്‍ ഖാദിര്‍ നദവി ബാഖവി, അബ്ദുല്‍ ഖാദിര്‍ ഫൈസി ചെങ്കള, ഹാരിസ് ദാരിമി ബെദിര, അശ്‌റഫ് മിസ്ബാഹി ചിത്താരി, ജലീല്‍ ഹുദവി, മാലിക്ക് ദീനീര്‍ മൊയ്തീന്‍ ചെര്‍ക്കള, ആലികുഞ്ഞി ദാരിമി, ലത്തീഫ് കൊല്ലമ്പാടി തുടങ്ങിയവര്‍ പ്രസംഗിച്ചു.യൂനുസ് കാക്കടവ് സ്വാഗതവും ജാബിര്‍ പയ്യക്കി നന്ദിയും പറഞ്ഞു.