സൂറത്തുല്‍ അസ്ര്‍, ഹ്യസ്വതയുടെ ഗാംഭീര്യം
മനുഷ്യ
ജീവിതത്തിന്റെ സമ്പൂര്‍ണ്ണ മാര്‍ഗരേഖയായാണ് വിശുദ്ധ ഖുര്‍ആനിനെ അല്ലാഹു
സംവിധാനിച്ചിരിക്കുന്നത്. മനുഷ്യജീവിതത്തിന്റെ നാനാ തലങ്ങളെയും സമൂലമായി
സ്പര്‍ശിക്കുന്ന ഒരു സമഗ്ര ഭരണഘടന തന്നെയാണത് എന്നതാണ് വസ്തുത .
ജീവിതത്തിന്റെ ഏതു ഘട്ടത്തിലും മനുഷ്യന് അഭിമുഖീകരിക്കേണ്ടിവരാവുന്ന
വൈവിധ്യമാര്‍ന്ന സമസ്യകള്‍ക്ക് വിജയകരമായി പൂരണം നല്‍കാനും,
വളര്‍ച്ചയുടെയും വികാസത്തിന്റെയും ഏതു പടവുകള്‍ കയറുമ്പോഴും മനുഷ്യന്റെ
ചോദ്യങ്ങള്‍ക്ക് യുക്തി ഭദ്രമായ ഉത്തരം നല്‍കുവാനും വിശുദ്ധ ഖുര്‍ആനിനു
മാത്രമെ സാധിച്ചിട്ടുള്ളൂവെന്നത് ലോകത്തിനു മുന്നിലെ ഒരനുഭവ
സാക്ഷ്യവുമാണ്. വിശുദ്ധ ഖുര്‍ആന്‍ നിരന്തരം പാരായണം ചെയ്യുവാനും അതിലുപരി
അതിന്റെ അന്തസ്സത്ത വേണ്ടവിധം ജീവിതത്തില്‍ പകര്‍ത്തുവാനും അല്ലാഹു
മനുഷ്യനെ നിരന്തരം പ്രേരിപ്പിച്ചതായി കാണാം. വലുപ്പചെറുപ്പ ഭേദമന്യെ ഈ
ഗ്രന്ഥത്തിലെ ഓരോ സൂക്തങ്ങളും പരശ്ശതം ആശയങ്ങളുള്‍ക്കൊള്ളുന്നതും, അവയില്‍
പലതും കേവല മനുഷ്യന്റെ യുക്തി ചിന്തകളുടെ പരിധികള്‍ക്കപ്പുറം
നില്‍ക്കുന്നതുമാണ്. ഇത്തരത്തില്‍ മനുഷ്യ ജീവിതത്തിന്റെ നാനാ തലങ്ങളെ
സ്പര്‍ശിക്കുന്ന അതിഗഹനമായ സന്ദേശങ്ങളുള്‍ക്കൊള്ളുന്ന ഒരധ്യായമാണ്
സൂറത്തുല്‍ അസ്ര്‍ . കേവലം മൂന്നു സൂക്തങ്ങള്‍ മാത്രമുള്‍ക്കൊള്ളുന്ന ഈ
അധ്യായം ആശയസമ്പന്നതയിലും, അര്‍ത്ഥ പൂര്‍ണ്ണതയിലും വിസ്മയാവഹമായ
ഒരുസ്ഥാനമാണര്‍ഹിക്കുന്നത്. ഒരാള്‍ ഈ അധ്യായത്തിന്റെ ആശയസമ്പന്നത അര്‍ഹമായ
വിധമുള്‍ക്കൊള്ളുന്നുവെങ്കില്‍ അവന്റെ ജീവിതത്തെ ധര്‍മനിഷ്ഠമാക്കാന്‍ അതു
തന്നെ ധാരാളമാണെന്നു പോലും പണ്ഢിതന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
മഹാനായ പ്രവാചകര്‍ (സ) യുടെ ഉത്തമാനുയായികളായ സ്വഹാബികള്‍ അവരുടെ സംഗമ
വിരഹ വേളകളിലൊക്കെയും ഈ സൂറത്ത് പതിവായി പാരായണം
ചെയ്യാറുണ്ടായിരുന്നുവെന്നും ചരിത്രത്തില്‍ കാണാം. more....





