Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ജാമിഅഃ നൂരിയ്യഃ ഗോള്‍ഡന്‍ ജൂബിലി 
ഫണ്ട് ഉദ്ഘാടനം ഇന്ന് 
പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ ഗോള്‍ഡന്‍ ജൂബിലി സംസ്ഥാന തല ഫണ്ട് ഉദ്ഘാടനം ഇന്ന് (ചൊവ്വ) വൈകീട്ട് ഏഴ് മണിക്ക് പാണക്കാട് വെച്ച് നടക്കും. ജാമിഅഃ നൂരിയ്യഃ പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍മ്മാണ്‍ മുഹമ്മദലി ഹാജിയില്‍ നിന്നും ഫണ്ട് സ്വീകരിച്ച് ഉദ്ഘാടനം ചെയ്യും. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍, ജാമിഅഃ നൂരിയ്യഃ പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍, സി.കെ.എം. സാദിഖ് മുസ്‌ലിയാര്‍, ഹാജി കെ. മമ്മദ് ഫൈസി, പി.പി. മുഹമ്മദ് ഫൈസി, എം.സി. മായിന്‍ ഹാജി, നാലകത്ത് സൂപ്പി, പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, ടി.കെ. പരീക്കുട്ടി ഹാജി, എ. മുഹമ്മദ്കുട്ടി തുടങ്ങിയവര്‍ സംബന്ധിക്കുന്നു.