മദ്രസ കെട്ടിടം ഉദ്ഘാടനം
ചൗക്കി: കേരളത്തില്‍ ഇന്നു കാണുന്ന സാമുദായിക മുന്നേറ്റത്തിലും വിദ്യാഭ്യാസ ഉന്നമനത്തിനും കാരണം മദ്രസാ പ്രസ്ഥാനമാണെന്ന് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ചൗക്കി നൂറുല്‍ ഇസ്‌ലാം മദ്രസക്കുവേണ്ടി നൂറുല്‍ ഹുദാ ജമാഅത്ത് കമ്മിറ്റി നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജമാഅത്ത് പ്രസിഡന്റ് എം.എച്ച്. അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.എ.ജലീല്‍ സ്വാഗതം പറഞ്ഞു. സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ ബുഖാരി കുന്നുങ്കൈ മുഖ്യാതിഥിയായിരുന്നു. വിദ്യാഭ്യാസ ബോര്‍ഡ് അംഗം എം.എ.ഖാസിം മുസ്‌ലിയാര്‍, നാസര്‍ഫൈസി കൂടത്തായി, അബ്ദുല്‍ റഹ്മാന്‍ ബിന്‍ ശൈഷേഖ് തങ്ങള്‍, അഡ്വ. ഹമീദലി ഷംനാട്, മുഹമ്മദ് അഷ്‌റഫ് അഞ്ചുമി, സയ്യിദ് ഹാദി തങ്ങള്‍, ഹുസൈന്‍ സഅദി, പി.കരുണാകരന്‍ എം.പി., ഗഫൂര്‍ ചേരങ്കൈ, ടി.അബ്ദുല്‍ റഹ്മാന്‍ ഹാജി, സുലൈമാന്‍ ഹാജി പടിഞ്ഞാര്‍, കെ.ബി.എ.മുഹമ്മദ്, നാം ഹനീഫ്, മുഹമ്മദ് അഷ്‌റഫ് റഹ്മാനി എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി എ.എ.ജലീല്‍ സ്വാഗതവും ശരീഫ് കല്ലങ്കൈ നന്ദിയും പറഞ്ഞു.




