Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ഹജ്ജ് ക്യാമ്പ്: സ്വാഗതസംഘം രൂപവത്കരിച്ചു 
കൊടുവള്ളി: വാദിഹുദാ സമ്പൂര്‍ണ്ണ ഹജ്ജ് ക്യാമ്പ് ജൂലായ് ഏഴ്, എട്ട് തിയ്യതികളില്‍ ഓമശ്ശേരി വാദിഹുദാ കാമ്പസില്‍ നടക്കും. മുസ്തഫ ഹുദവി ആക്കോട് നേതൃത്വം നല്‍കും. പരിപാടിയുടെ നടത്തിപ്പിനായി 101 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. ഭാരവാഹികളായി ഇ.കെ. ഹുസൈന്‍ഹാജി (ചെയ.), നാസര്‍ ഫൈസി കൂടത്തായ് (വൈ.ചെയ), എ.കെ. അബ്ദുള്ള (കണ്‍), കെ.എന്‍.എസ്. മൗലവി, പി.സി. യൂസുഫ് ഫൈസി (ജോ.കണ്‍), യു.കെ. അബു (ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു. യോഗം മുസ്തഫ മുണ്ടുപാറ ഉദ്ഘാടനം ചെയ്തു. ഇ,കെ. ഹുസൈന്‍ഹാജി അധ്യക്ഷത വഹിച്ചു. കെ.എന്‍.എസ്. മൗലവി പ്രസംഗിച്ചു. എ.കെ. അബ്ദുള്ള സ്വാഗതവും നാസര്‍ ഫൈസി കൂടത്തായ് നന്ദിയും പറഞ്ഞു.