Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
എസ്.കെ.എസ്.എസ്.എഫ്. ബദിയടുക്ക മേഖല നേതൃസംഗമം നാളെ (ശനി)
ബദിയടുക്ക: എസ്.കെ.എസ്.എസ്.എഫ്.കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മൂന്ന് മാസ കാമ്പയിന്റെ ഭാഗമായി ബദിയടുക്ക മേഖല കമ്മിറ്റിയുടെ നേതൃസംഗമം നാളെ(ശനി) ഉച്ചയ്ക്ക് 11.30ന് ബദിയടുക്കയില്‍ നടക്കും. ഒന്നാം ഘട്ടമായി മേഖലാ-ക്ലസ്റ്റര്‍-ശാഖാതല നേതൃസംഗമവും രണ്ടാം ഘട്ടമായി തഖ്‌വീം കൗണ്‍സില്‍ ക്യാമ്പുകളുമാണ് കാമ്പയ്‌ന്റെ ഭാഗമായി് നടക്കുന്നത്. മേഖല നേതൃസംഗമത്തില്‍ എസ്.കെ.എസ്.എസ്.എഫ്. ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, സംസ്ഥാന കൗണ്‍സിലര്‍ ആലിക്കുഞ്ഞി ദാരിമി, ജില്ലാ മുബല്ലിഗ് ലത്തീഫ് കൊല്ലമ്പാടി, മുനീര്‍ ഫൈസി ഇഡിയടുക്ക, റസാഖ് അര്‍ശദി, ബഷീര്‍ മൗലവി കുമ്പടാജ, സിദ്ദീഖ് ബെളിഞ്ചം, ജലാലുദ്ധീന്‍ ദാരിമി, അബ്ദുല്ല ഫൈസി കുഞ്ചാര്‍, ഹമീദ് അര്‍ശദി, അബ്ദുല്‍ ഖാദര്‍ കുമ്പടാജ, ബഷീര്‍ ദാരിമി നെക്രാജ തുടങ്ങിയവര്‍ സംബന്ധിക്കും.