Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
SKSSF വിശദീകരണ സമ്മേളനം ജൂലൈ 12ന്‌ കോഴിക്കോട്‌ 
 കോഴിക്കോട്‌: ഇസ്‌ലാമിന്റെ അടിസ്ഥാന ശിലയായ ഏകദൈവ വിശ്വാസത്തിന്‌ വ്യത്യസ്‌തമായ വ്യാഖ്യാനം നല്‍കി പാരമ്പര്യ മുസ്‌ലിംകളെ ബഹുദൈവ വിശ്വാസികളായി ചിത്രീകരിക്കുകയും ഇപ്പോള്‍ മുന്‍കാല പണ്ഡിത•ാരുടെ വ്യാഖ്യാനങ്ങളിലേക്ക്‌ തിരിച്ചെത്തുകയും ചെയ്‌ത കേരളത്തിലെ മുജാഹിദ്‌ പ്രസ്ഥാനം പിരിച്ചുവിട്ട്‌ സത്യത്തിന്റെ പക്ഷത്ത്‌ നില്‍ക്കാന്‍ തന്റേടം കാണിക്കണമെന്ന്‌ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന കൌണ്‍സില്‍ ക്യാമ്പ്‌ ആവശ്യപ്പെട്ടു.തദ്‌സംബന്ധമായ വിശദീകരണ സമ്മേളനം ജൂലൈ 12 ന്‌ കോഴിക്കോട്‌ ടൌണ്‍ഹാളില്‍ നടത്താന്‍ കൌണ്‍സില്‍ തീരുമാനിച്ചു.സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ശാഹുല്‍ ഹമീദ്‌ മാസ്റ്റര്‍ മേല്‍മുറി, സലീം എടക്കര, സത്താര്‍ പന്തല-ൂര്‍, മുസ്‌തഫ അശ്‌റഫി കക്കുപടി, ഹബീബ്‌ ഫൈസി കോട്ടോപാടം, സിദ്ദീഖ്‌ ഫൈസി വെണ്‍മണല്‍ പ്രസംഗിച്ചു.