Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
'ദീനിന്റെ നിലനില്‍പ്പിന് ഒരു കൈതാങ്ങ് ' 
അക്കാദമി റംസാന്‍ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം 
കല്‍പ്പറ്റ: വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി 10-ാ ംവാര്‍ഷിക 1-ാ ം സനദ്ദാന സമ്മേളനത്തിന്റെ ഭാഗമായി ജൂലൈ മാസത്തില്‍ ദീനിന്റെ നിലനില്‍പ്പിന് ഒരു കൈ താങ്ങ് എന്ന പ്രമേയവുമായി ആചരിക്കുന്ന റംസാന്‍ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
14 മേഖലകളിലും സംഘാടക സമിതി രൂപീകരണവും കണ്‍വെന്‍ഷനുകളും നടന്നു കഴിഞ്ഞു. ഏരിയാ കണ്‍വെന്‍ഷനുകളും കുടുംബസംഗമങ്ങളും നടന്നു വരുന്നു. അക്കാദമി ഭാരവാഹികളായ ശംസുദ്ദീന്‍ റഹ്മാനി, കെ എ നാസിര്‍ മൗലവി, എം കെ റഷീദ് മാസ്റ്റര്‍, എ കെ സുലൈമാന്‍ മൗലവി, ഇബ്രാഹിം ഫൈസി പേരാല്‍ ഹാരിസ് ബാഖവി എന്നിവര്‍ മൂന്ന് ദിവസങ്ങളിലായി 14 മേഖലകളിലും പ്രചരണം നടത്തി മേഖലാ ഭാരവാഹികള്‍വശം കവറുകള്‍ ഏല്‍പ്പിച്ചു കഴിഞ്ഞു. 
മേഖലാതല പ്രവര്‍ത്തനങ്ങള്‍ക്ക് കെ കെ മുത്തലിബ് ഹാജി, ഖാസിം, മുഹമ്മദ്കുട്ടി ഹസനി, കാവുങ്ങല്‍ മൊയ്തുട്ടി(കമ്പളക്കാട്) നെയ്യില്‍ സൂപ്പി, അബ്ബാസ് മൗലവി, സൈനുല്‍ ആബിദീന്‍ ദാരിമി,സിഅബ്ദുല്‍ ഖാദിര്‍(കല്‍പ്പറ്റ) മഞ്ചേരി ഉസ്മാന്‍, അബ്ദുല്‍ ജലീല്‍ ദാരിമി, അര്‍ഷാദ് ചെറ്റപ്പാലം, മിഖ്ദാദ് ഹസനി(മാനന്തവാടി) ഇബ്രാഹി മാസ്റ്റര്‍ കൂളിവയല്‍, അബ്ദുല്‍ മജീദ് ദാരിമി, അഷ്‌റഫ് ഫൈസി(പനമരം) കുന്നോത്ത് ഇബ്രാഹിം ഹാജി, ഉമര്‍ ദാരിമി, എം അബ്ദു റഹിമാന്‍, എടപ്പാറ കുഞ്ഞമ്മദ്(തലപ്പുഴ) അബൂബക്കര്‍ ബാഖവി,അബ്ദുല്‍ നാസര്‍ മീനങ്ങാടി, ഉമര്‍ ലത്വീഫി, മുഹമ്മദ് ദാരിമി(മീനങ്ങാടി) കെ സി കെ തങ്ങള്‍, അബ്ദുല്‍ ജലീല്‍ ദാരിമി, എ കെ അഹ്മദ് നായ്ക്കട്ടി, മുജീബ് ഫൈസി (സുല്‍ത്താന്‍ ബത്തേരി) പി കെ മൊയ്തു, ഉസ്മാന്‍ ഫൈസി, മൂസ മാസ്റ്റര്‍, (തരുവണ)പൂവന്‍ കുഞ്ഞബ്ദുല്ല ഹാജി, നൂറുദ്ദീന്‍ ഫൈസി, കീഴട്ട ഇബ്രാഹിം ഹാജി, (വെള്ളമുണ്ട) പോള പോക്കര്‍ ഹാജി, കാസിം ദാരിമി, കാഞ്ഞായി ഉസ്മാന്‍, മൊയ്തൂട്ടി യമാനി(പടിഞ്ഞാറത്തറ), എ കെ മുഹമ്മദ്കുട്ടി ഹാജി, സി പി മുഹമ്മദ്കുട്ടി ഫൈസി, ഉമര്‍ഹാജി(റിപ്പണ്‍) ഫൈസല്‍ ഫൈസി, മൊയ്തീന്‍ മേപ്പാടി, ഇബ്രാഹിം നെല്ലിമുണ്ട(മേപ്പാടി) അഷ്‌റഫ് മലായി, അനീസ് ഫൈസി, ഇബ്രാഹിം മേച്ചേരി(പൊഴുതന), കണക്കയില്‍ മുഹമ്മദ്, ജമാലുദ്ദീന്‍ ഫൈസി, ബീരാന്‍കുട്ടി തൊവരിമല(ആനപ്പാറ) ഇവരാണ് നേതൃത്വം നല്‍കുന്നത്.